തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങള്‍ക്ക് അഞ്ച് ശതമാനം അധിക ജിഎസ്‌ടി കൂടി ഏര്‍പ്പെടുത്തിയതോടെ സംസ്ഥാനത്ത് നിത്യോപയോഗ സാധനവില കുതിക്കുന്നു. വറ്റല്‍ മുളകിന് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായ 300 ലേക്ക് അടുക്കുകയാണ്. രണ്ടാഴ്‌ച മുമ്പ് 300 ആയി ഉയര്‍ന്നിരുന്നെങ്കിലും 290- 292ൽ ആണ് തലസ്ഥാനത്തെ ചില്ലറ വില്‍പ്പനവില നടത്തുന്നത്.
ചുവന്ന ചമ്പാവരിക്കും ജയ അരിക്കും വില കിലോഗ്രാമിന് 50 രൂപയായി ഉയര്‍ന്നു. സുരേഖ അരിക്ക് 44.50 രൂപയാണ് വില. മറ്റ് അവശ്യ വസ്‌തുക്കളായ ചെറുപയറിന് 120, ഉഴുന്ന് 120, ചെറിയ ഉളളി 45, വെളിച്ചെണ്ണ 163, വന്‍പയര്‍ 90, തുവരപ്പരിപ്പ് 125, എന്നിങ്ങനെയാണ് വിപണി വില.
പൊതുവിപണിയില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് വിലക്കയറ്റമില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണ് സാധാരണക്കാന്‍റെ നടുവൊടിക്കുന്ന വിലക്കയറ്റം സംസ്ഥാനത്ത് തുടരുന്നത്.
വിവിധ ഉത്പന്നങ്ങളുടെ വില ചുവടെ
പൊതു വിപണി | കിലോഗ്രാം |
മുളക് | 290 |
പിരിയന്‍ മുളക് | 360 |
പഞ്ചസാര | 40 |
ചെറുപയര്‍ | 120 |
വന്‍പയര്‍ | 90 |
വെളിച്ചെണ്ണ | 163 |
ഉഴുന്ന് | 120 |
തുവരപ്പരിപ്പ് | 125 |
തേയില | 255 |
സവാള | 22 |
ചെറിയ ഉളളി | 45 |
കടല (കറുത്തത്) | 75 |
മുളകുപൊടി | 287 |
പച്ചരി | 40 |
ചമ്പാവരി | 48 |
ആട്ട | 35 |
കണ്‍സ്യൂമര്‍ഫെഡ് | കിലോഗ്രാം |
മുളക് | 292 |
പിരിയന്‍ മുളക് | 324 |
പഞ്ചസാര | 39.50 |
ചെറുപയര്‍ | 129 |
വന്‍പയര്‍ | 86 |
വെളിച്ചെണ്ണ | 164 |
ഉഴുന്ന് | 114 |
തുവരപ്പരിപ്പ് | 99 |
തേയില | 272 |
സവാള | 27 |
ചെറിയ ഉളളി | 37 |
കടല (കറുത്തത്) | 87 |
പച്ചരി | 30.50 |
ചമ്പാവരി | 46.50 |
ചമ്പാവരി | 48 |
ജയ അരി | 50.50 |
സുരേഖ അരി | 44.50 |
ആട്ട | 31 |
മല്ലി | 142 |
സപ്ലൈകോ | കിലോഗ്രാം |
പഞ്ചസാര | 41.50(സബ്‌സിഡി- 24) |
ചെറുപയര്‍ | 94.50(സബ്‌സിഡി- 76) |
വന്‍പയര്‍ | 88.10(സബ്‌സിഡി- 47) |
വെളിച്ചെണ്ണ | 166(സബ്‌സിഡി- 128) |
ഉഴുന്ന് | 109.10(സബ്‌സിഡി- 68) |
തുവരപ്പരിപ്പ് | 109.10(സബ്‌സിഡി- 67) |
ജയ അരി | 42.50 (സബ്‌സിഡി- 25) |
കടല (കറുത്തത്) | 68.15 |
വെള്ളക്കടല | 102.80 |
പീസ് പരിപ്പ് | 79.70 |
ഗ്രീൻ പീസ് | 73.40 |