തിരുവനന്തപുരം: ദുബൈയിൽ ഏപ്രിൽ 28ന് പുലർച്ചെ നടക്കാനിറങ്ങവേ കാണാതായ ചിറയിൻകീഴ് പെരുങ്ങുഴി ഇടഞ്ഞുംമൂല പ്രസന്ന ഭവനിൽ ദേവകുമാറിന്‍റെ(50) മൃതദേഹം ദെയ്റ ബീച്ചിൽ നിന്നും ദുബൈ പൊലീസ് കണ്ടെടുത്തു. പെരുങ്ങുഴി മണ്ണീർവിളാകം കുടുംബാംഗം പരേതനായ എം.കെ.ശ്രീധരൻ - റിട്ട. ഹെഡ്മിസ്ട്രസ് പരേതയായ എൻ.വസുമതി എന്നിവരുടെ മകനാണ്. കൊല്ലം ഡിസിസി പ്രസിഡന്‍റ് ബിന്ദു കൃഷ്ണയുടെ ഭർതൃസഹോദരൻ കൂടിയാണ്.
സ്വകാര്യ ഹോട്ടലിലെ ടാക്‌സി വിഭാഗത്തിൽ സൂപ്പർവൈസറായിരുന്ന ദേവകുമാറിനെ ദെയ്റ നായിഫ് മുതിനയിലെ ഫ്ലാറ്റിൽ നിന്നും പ്രഭാത സവാരിക്കിടെയാണു കാണാതായത്. സംസ്കാരം ഞായറാഴ്‌ച വൈകിട്ട് നാലിന് ദുബൈ ഷെയ്ക് സയീദ് റോഡിലെ ജബൽ അലി ശ്മശാനത്തിൽ നടന്നു. ശ്രീകുമാർ പെരുങ്ങുഴി ( സെക്രട്ടറി, എസ്‌എൻഡിപി യോഗം ചിറയിൻകീഴ് താലൂക്ക് യൂണിയൻ), അഡ്വ.എസ്.കൃഷ്ണകുമാർ (ഡിസിസി ജനറൽ സെക്രട്ടറി), എസ്. പ്രസന്നകുമാർ എന്നിവർ സഹോദരങ്ങളാണ്. ഭാര്യ.ജയകുമാരി. മക്കൾ വിദ്യാർഥികളായ അനഘ ജെ.ദേവ്, കൗശിക് ജെ.ദേവ്.