ETV Bharat / city

ബിഷപ്പ് തുറന്നു വിട്ട "ഭൂതം": കേരളത്തിന് ആശങ്കയുടെ ലൗ, നർക്കോട്ടിക് ജിഹാദുകൾ

author img

By

Published : Sep 13, 2021, 5:30 PM IST

രണ്ട് ദിവസം മുൻപ് എട്ടു നോമ്പ് പെരുനാളിന്‍റെ ഭാഗമായി കുറവിലങ്ങാട് പള്ളിയിൽ സംസാരിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് തുറന്നുവിട്ടത് കേരളത്തിലെ മതസൗഹാർദത്തിന് നേരെയുള്ള ചോദ്യങ്ങളാണ്. അതേസമയം ഹംഗറിയില്‍ മതമേലധ്യക്ഷൻമാരെ അഭിവാദ്യം ചെയ്ത് സമാധാനവും ഐക്യവുമാണ് ഉദ്ഘോഷിക്കേണ്ടതെന്ന് പറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിലേക്ക് മടങ്ങുമ്പോൾ കേരളം ലൗ ജിഹാദും നർക്കോട്ടിക് ജിഹാദും ചർച്ച ചെയ്യുകയാണ്.

Narcotics Jihad and Love Jihad by the Pala Bishop Mar Joseph Kallarangat
ബിഷപ്പ് തുറന്നു വിട്ട "ഭൂതം": കേരളത്തിന് ആശങ്കയുടെ ലൗ, നർക്കോട്ടിക് ജിഹാദുകൾ

ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ മതമേലധ്യക്ഷൻമാരുടെ സമ്മേളനത്തില്‍ പങ്കെടുത്ത ആഗോള കത്തോലിക്ക സഭ അധ്യക്ഷൻ ഫ്രാൻസിസ് മാർപ്പാപ്പ സർവമത സാഹോദര്യത്തിന് ആഹ്വാനം ചെയ്യുമ്പോൾ കേരളത്തില്‍ പാലാ ബിഷപ്പിന്‍റെ നർക്കോട്ടിക്ക് ജിഹാദ്, ലൗ ജിഹാദ് പ്രസ്താവനയെ ചൊല്ലിയുള്ള ആരോപണ പ്രത്യാരോപണങ്ങൾ അരങ്ങു തകർക്കുകയാണ്.

രണ്ട് ദിവസം മുൻപ് എട്ടു നോമ്പ് പെരുനാളിന്‍റെ ഭാഗമായി കുറവിലങ്ങാട് പള്ളിയിൽ സംസാരിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് തുറന്നുവിട്ടത് കേരളത്തിലെ മതസൗഹാർദത്തിന് നേരെയുള്ള ചോദ്യങ്ങളാണ്.

നർകോട്ടിക്, ലൗ ജിഹാദുകൾക്ക് കത്തോലിക്ക പെൺകുട്ടികളെ ഇരയാക്കുന്നുവെന്ന് ബിഷപ്പ് പറഞ്ഞുവെച്ചപ്പോൾ കേരളത്തിലെ മത, രാഷ്ട്രീയ, സാമുദായിക സംഘടനകൾ ഒന്നാകെ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തു വന്നു. മതം, മതസൗഹാർദം അടക്കമുള്ള വിഷയങ്ങളില്‍ കേരളം ശീലിച്ചുപോരുന്ന സമവായത്തിന് നേരെ ആയിരം ചോദ്യങ്ങളാണ് ബിഷപ്പിന്‍റെ വാക്കുകൾ സൃഷ്ടിച്ചത്. ബിഷപ്പ് ലക്ഷ്യമിട്ടത് സഭയുടെ ആശങ്ക പങ്കുവെക്കലാണെന്ന വാദം നിറയുന്നുണ്ടെങ്കിലും ഏതെങ്കിലും ഒരു മതത്തിന് നേരെ അത് വിരല്‍ ചൂണ്ടുന്നുണ്ടെങ്കില്‍ വലിയ പ്രത്യാഘാതമാണ് കേരളത്തെ കാത്തിരിക്കുന്നത്.

കത്തോലിക്ക യുവാക്കളിൽ മയക്ക് മരുന്ന് ഉപയോഗം വ്യാപകമാക്കാൻ പ്രത്യേകം ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ലൗ ജിഹാദില്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണെന്നും ഇത്തരക്കാർക്ക് നിഷിപ്ത താൽപര്യമുണ്ടെന്നും പറഞ്ഞ ബിഷപ്പിന്‍റെ വാക്കുകൾ കേരളത്തിലെ മത സാമുദായിക, രാഷ്ട്രീയ സംഘടനകൾ ഇഴകീറി ചർച്ച ചെയ്യുകയാണ്.

മുഖ്യന്‍റെ മറുപടിയില്‍ തീർന്നില്ല

ബിഷപ്പിന്‍റെ വാക്കുകൾ ആദ്യം കേരള സമൂഹം വലിയ ചർച്ചയാക്കാൻ ആഗ്രഹിച്ചില്ല. പക്ഷേ പല കോണുകളില്‍ നിന്നും അത്തരമൊരു ചർച്ചയ്ക്ക് തുടർച്ചയായി വഴി മരുന്നിട്ടു. വാർത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ഇക്കാര്യം ചോദിച്ചപ്പോൾ നാർകോട്ടിക് ജിഹാദ് എന്ന കാര്യം ആദ്യമായാണ് കേൾക്കുന്നത് എന്നായിരുന്നു മറുപടി. മയക്കുമരുന്നിന് ഏതെങ്കിലും മതത്തിന്‍റെ നിറമല്ല, മറിച്ച് സാമൂഹിക വിരുദ്ധതയുടെ നിറമാണെന്നും അതിൽ എല്ലാവരും ഉത്കണ്‌ഠാകുലരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു മതവും മയക്കുമരുന്നിനെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നും മതമേലധ്യക്ഷന്‍മാര്‍ ശ്രദ്ധിക്കേണ്ടത് വര്‍ഗീയമായ ചേരിതിരിവ് ഉണ്ടാകാതിരിക്കാനാണെന്നും മുഖ്യമന്ത്രി പറഞ്ഞ് അവസാനിപ്പിച്ചു.

മുഖ്യമന്ത്രിയുടെ മറുപടി സൂക്ഷ്മതയോടെ ആയിരുന്നെങ്കില്‍ ഒരു പടി കൂടി കടന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചത്. സംഘപരിവാര്‍ അജണ്ടയിൽ മതവിശ്വാസികൾ വീണുപോകരുതെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്, പാലാ ബിഷപ്പിന്‍റെ പരാമര്‍ശവുമായി ബന്ധപ്പെട്ട് രണ്ട് മതവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കാന്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ ഐ.ഡികളിലൂടെ ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്നും ഇതില്‍ പലതും കൈകാര്യം ചെയ്യുന്നത് സംഘപരിവാറുകാരാണെന്നും പറഞ്ഞു.

also read: ബിഷപ്പ് പറഞ്ഞത് യാഥാർഥ്യം, ഒറ്റപ്പെടുത്തി ആക്രമിക്കാൻ അനുവദിക്കില്ല : കെ സുരേന്ദ്രൻ

അതിനു പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ പ്രസ്‌താവനയെത്തി. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിന്‍റെ നര്‍കോട്ടിക് ജിഹാദ് പരമാര്‍ശത്തില്‍ വിശദമായ ചര്‍ച്ച വേണമെന്നും അനുഭവത്തിന്‍റെ പശ്ചാത്തലത്തിലായിരിക്കാം ബിഷപ്പിന്‍റെ പ്രതികരണമെന്നും അതുകൊണ്ട് തന്നെ ആരോപണം വിശദമായി പരിശോധിക്കേണ്ടതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സഭാ കോണുകളില്‍ നിന്ന് പിന്തുണ

പാലാ രൂപത സഹായ മെത്രാൻ ജേക്കബ് മുരിക്കൻ ആദ്യം പരസ്യ പിന്തുണയുമായി എത്തിയതോടെ സഭയുടെ വിവിധ കോണുകളില്‍ നിന്ന് ബിഷപ്പിന് പിന്തുണയേറി. മതത്തിന്‍റെ പേര് ഉപയോഗിച്ച് തീവ്ര മൗലികവാദവും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളും നടത്തുന്ന വളരെ ചെറിയ വിഭാഗത്തിന്‍റെ നടപടികളെ ഗൗരവമായി കാണണമെന്നാണ് ബിഷപ്പ് പറഞ്ഞത്. വരും കാലത്തേയ്ക്കുള്ള പ്രവാചക ശബ്‌ദമാണിതെന്നും സഹായ മെത്രാൻ വിശേഷിപ്പിച്ചു. അതിനോടൊപ്പം ഇരിങ്ങാലക്കുട, ചങ്ങനാശേരി രൂപതകളും ബിഷപ്പിന് പിന്തുണയുമായെത്തി.

പൊട്ടിത്തെറിച്ച സുപ്രഭാതം, പിന്തുണച്ച് ദീപിക

ബിഷപ്പിന്‍റെ പ്രസംഗം കഴിഞ്ഞ് ഒരു ദിവസത്തിന് ശേഷമാണ് മുസ്ലീം സംഘടനകൾ പ്രതികരിച്ചത്. "വിഷം ചീറ്റുന്ന നാവുകളും മൗനംഭജിക്കുന്ന മനസുകളും" എന്ന തലക്കെട്ടില്‍ സമസ്തയുടെ മുഖപത്രമായ സുപ്രഭാതം മുഖപ്രസംഗം എഴുതി. ബിഷപ്പിന്‍റെ പരാമർശം മുസ്ലിംവിരോധം വളർത്താൻ ലക്ഷ്യം വച്ചാണെന്ന് സുപ്രഭാതത്തിന്‍റെ മുഖപ്രസംഗം പറയുന്നു. എസ്‌ഡിപിഐ അടക്കമുള്ള സംഘടനകളും ബിഷപ്പിന് എതിരെ രംഗത്ത് എത്തി. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയില്‍ പരസ്യ പ്രതിഷേധവുമുണ്ടായി.

also read: നാർക്കോട്ടിക് ജിഹാദ്‌ : ബിഷപ്പ് തെളിവില്ലാത്ത പ്രസ്‌താവന പിൻവലിക്കണമെന്ന് പോപ്പുലര്‍ ഫ്രണ്ട്

എന്നാല്‍ കത്തോലിക്ക സഭയുടെ നിയന്ത്രണത്തിലുള്ള ദീപിക ദിനപത്രം മുഖപ്രസംഗമെഴുതിയത് ബിഷപ്പിനെ പിന്തുണച്ചു കൊണ്ടാണ്. "അപ്രിയ സത്യങ്ങൾ ആരും പറയരുതെന്നോ"? എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ദീപികയുടെ മുഖപ്രസംഗത്തില്‍ പാലാ ബിഷപ്പ് പറഞ്ഞതിന് തെളിവുണ്ടെന്നും അന്വേഷിക്കേണ്ടത് പൊലീസാണെന്നും പറയുന്നുണ്ട്. സമകാലിക കേരളവും ക്രൈസ്‌തവ സമുദായവും നേരിടുന്ന പ്രശ്നങ്ങളാണ് മെത്രാൻ പങ്കുവെച്ചതെന്നും ദീപിക പറയുന്നു. ഇതോടെ രണ്ട് മതങ്ങളെ പ്രതിനിധീകരിക്കുന്ന കേരളത്തിലെ രണ്ട് പ്രമുഖ ദിനപത്രങ്ങൾ അവരുടെ പിന്തുണയും പ്രതിഷേധവും പരസ്യമാക്കി.

തള്ളാനും കൊള്ളാനുമാകാതെ എല്‍ഡിഎഫും യുഡിഎഫും

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വോട്ടു ബാങ്കുകളാണ് ക്രൈസ്‌തവ സഭകളും മുസ്ലീംസമുദായവും. എല്‍ഡിഎഫിനെയും യുഡിഎഫിനെയും അവർ പിന്തുണയ്ക്കുന്നുണ്ട്. മുന്നണികളുടെ രാഷ്ട്രീയ നിലപാടുകളും സഭയോടും സമുദായത്തോടുമുള്ള സമീപനവും വോട്ടിലും പ്രതിഫലിക്കാറുമുണ്ട്. അതിനാല്‍ രണ്ട് സമുദായങ്ങൾക്കുമൊപ്പം നില്‍ക്കാനാണ് എന്നും ഇടതുവലതു മുന്നണികൾ ശ്രദ്ധിക്കാറുള്ളത്. ബിഷപ്പിന്‍റെ പ്രസ്‌താവന വന്നയുടൻ അതിനെതിരെ നിലപാട് സ്വീകരിച്ചത് പ്രതിപക്ഷ നേതാവ് വിഡി സതീശനും കോൺഗ്രസ് നേതാവ് പിടി തോമസുമാണ്.

also read: മതസൗഹാർദം തകർക്കാനുള്ള നീക്കം തടയണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്

പക്ഷേ പ്രസ്താവന വന്ന് രണ്ട് ദിവസം പിന്നിടുമ്പോൾ ഇരുവരും ബിഷപ്പിന് എതിരായ പരസ്യ നിലപാടില്‍ നിന്ന് പിൻമാറി. രണ്ട് ദിവസം പിന്നിടുമ്പോൾ വിഷയം സംസ്ഥാന സർക്കാരിന് എതിരായ ആയുധമാക്കാനാണ് വിഡി സതീശൻ ശ്രമിച്ചത്. അതിന് കാരണവുമുണ്ട്. യുഡിഎഫിലെ പ്രധാന ഘടകകക്ഷികളാണ് കേരള കോൺഗ്രസ് ജേക്കബ്, കേരള കോൺഗ്രസ് ജോസഫ് വിഭാഗങ്ങൾ. അവർ ബിഷപ്പിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു. ഇപ്പോൾ യുഡിഎഫിന്‍റെ ഭാഗമായ പാലാ എംഎല്‍എ മാണി സി കാപ്പനും ബിഷപ്പിന് ഒപ്പമാണ്.

ബിഷപ്പിന് എതിരെ പ്രതിഷേധം അനാവശ്യമെന്നും ക്രിസ്ത്യൻ ന്യൂനപക്ഷത്തിന്‍റെ ആശങ്ക പരിഹരിക്കണമെന്നും ജോസഫ്, ജേക്കബ് വിഭാഗങ്ങളുടെ നേതാക്കൻമാർ ആവശ്യപ്പെട്ടു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ തല്‍ക്കാലം ബിഷപ്പിന് എതിരായ പ്രസ്‌താവനകളില്‍ നിന്ന് മാറി നില്‍ക്കാനാകും കോൺഗ്രസ് നേതാക്കൻമാർ ശ്രമിക്കുക. എന്നാല്‍ വിഷയം സർക്കാരിനും ബിജെപിക്കും എതിരെ തിരിച്ചു വിടാൻ കോൺഗ്രസ് ശ്രമിക്കുകയും ചെയ്യും. അതേസമയം യുഡിഎഫിന്‍റെ ഭാഗമായ മുസ്ലീംലീഗ് വിഷയത്തില്‍ പരസ്യ നിലപാട് ഇനിയും വ്യക്തമാക്കിയിട്ടില്ല.

also read: നിർബന്ധിത മത പരിവർത്തനം ആശങ്കാജനകമെന്ന് എന്‍എസ്‍എസ്

എല്‍ഡിഎഫിലും സമാന പ്രശ്നമാണ് ഉയരുന്നത്. കേരള കോൺഗ്രസ് മാണി വിഭാഗം നേതാവ് ജോസ് കെ മാണി തന്നെ ബിഷപ്പിന്‍റെ പ്രസ്‌താവനയെ പിന്തുണച്ച് രംഗത്ത് എത്തിക്കഴിഞ്ഞു. അതിനാല്‍ മുഖ്യമന്ത്രി പറഞ്ഞ നിലപാടിനപ്പുറത്തേക്ക് പോയി വിവാദം സൃഷ്ടിക്കാൻ എല്‍ഡിഎഫില്‍ നിന്ന് ആരും ശ്രമിച്ചേക്കില്ല. ആദ്യ ഘട്ടത്തില്‍ ബിഷപ്പിന്‍റെ പ്രസ്‌താവന കേരളത്തിലെ മതസൗഹാർദത്തെ തകർക്കുമെന്ന നിലപാടിലേക്ക് ഇടതു മുന്നണി വന്നെങ്കിലും വളരെ വേഗം പരസ്യ പ്രസ്‌താവനകളില്‍ നിന്ന് പിൻവാങ്ങുകയാണ് ഉണ്ടായത്. അതുകൊണ്ടു തന്നെയാണ് സമസ്‌തയുടെ ദിനപത്രമായ സുപ്രഭാതത്തിന്‍റെ മുഖപ്രസംഗത്തില്‍ സർക്കാർ നിലപാടിനെ "മൗനംഭജിക്കുന്ന മനസുകൾ" എന്ന് ആക്ഷേപിച്ചത്.

"വീണ്ടും സുവർണാവസരം"

നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ പ്രത്യേകിച്ച് വിഷയങ്ങളിലൊന്നും ഇടപെടാതിരുന്ന ബിജെപിക്ക് ലഭിച്ച മറ്റൊരു സുവർണാവസരമാണ് ലൗ ജിഹാദും നർക്കോട്ടിക് ജിഹാദുമെന്ന പാലാ ബിഷപ്പിന്‍റെ പ്രസ്‌താവന. ബിഷപ്പിന്‍റെ പ്രസ്‌താവനയ്ക്ക് ശേഷം സംഘപരിവാർ കെണിയില്‍ സമുദായങ്ങൾ വീഴരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു കഴിഞ്ഞയുടൻ ബിജെപി നേതാക്കൾ ഇക്കാര്യം ഏറ്റെടുത്ത് രംഗത്ത് എത്തി. പ്രണയ തീവ്രവാദവും ലഹരി തീവ്രവാദവും ഒന്നിച്ച് പോകുന്നവയെന്നും നർക്കോട്ടിക് ജിഹാദ് യാഥാർഥ്യമെന്നും കെ സുരേന്ദ്രൻ പറഞ്ഞതിനെയും അങ്ങനെ വേണം വായിച്ചെടുക്കാൻ.

തെരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ച് ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തില്‍ വന്ന പ്രധാന നിർദ്ദേശം, ലൗ ജിഹാദ് നർക്കോട്ടിക് ജിഹാദ് വിഷയങ്ങൾ ബിജെപി ഏറ്റെടുക്കണമെന്നാണ്. ഉടൻ തന്നെ ബിജെപി നേതാക്കൾ പാലാ ബിഷപ്പ് ഹൗസിലെത്തി മാർ ജോസഫ് കല്ലറങ്ങാട്ടിനെ നേരില്‍ കണ്ട് പിന്തുണ അറിയിച്ചു. ഗോവ ഗവർണറും ബിജെപി മുൻ കേരള സംസ്ഥാന അധ്യക്ഷനുമായ പിഎസ് ശ്രീധരൻ പിള്ളയും ബിഷപ്പിന് പിന്തുണ പ്രഖ്യാപിച്ചു. വിഷയം പ്രധാനമന്ത്രിയുമായി ഫോണില്‍ സംസാരിച്ചുവെന്നും ശ്രീധരൻ പിള്ള പറഞ്ഞു കഴിഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഇടപെടല്‍ കൂടി ഇക്കാര്യത്തില്‍ സാധ്യമാക്കാനാണ് കേരളത്തിലെ ബിജെപി നേതാക്കൾ ശ്രമിക്കുന്നത്. വിഷയം ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടു വരാൻ വിപുലമായ പ്രചാരണം നടത്താൻ ന്യൂനപക്ഷ മോർച്ചയ്ക്ക് ബിജെപി നിർദ്ദേശം കഴിഞ്ഞു. സമുദായ സംഘടനയായ എൻഎസ്എസ് ബിഷപ്പിന്‍റെ പ്രസ്താവനയ്ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചതോടെ കൂടുതല്‍ മത സമുദായ സംഘടനകൾ ഇരുപക്ഷത്തുമായി നിലയുറപ്പിക്കുമെന്നുറപ്പാണ്.

മാർപാപ്പ വത്തിക്കാനിലേക്ക് മടങ്ങുമ്പോൾ

ഹംഗറിയില്‍ മതമേലധ്യക്ഷൻമാരെ അഭിവാദ്യം ചെയ്ത് സമാധാനവും ഐക്യവുമാണ് ഉദ്ഘോഷിക്കേണ്ടതെന്ന് പറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിലേക്ക് മടങ്ങുമ്പോൾ കേരളം ലൗ ജിഹാദും നർക്കോട്ടിക് ജിഹാദും ചർച്ച ചെയ്യുകയാണ്. വിശ്വാസത്തില്‍ വേരൂന്നുന്നതിനൊപ്പം എല്ലാ മതങ്ങളേയും ചേർത്തു പിടിക്കുക എന്ന സന്ദേശമാണ് കുരിശ് നല്‍കുന്നതെന്നും പറഞ്ഞാണ് മാർപാപ്പ മടങ്ങിയത് എന്നു കൂടി കേരളം ഓർക്കണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.