തിരുവനന്തപുരം: മുട്ടിൽ മരം മുറി കേസിൽ ജുഡീഷ്യൽ അന്വേഷണം എന്ന ആവശ്യം തള്ളിയതിനെ തുടർന്ന് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. വിവാദ മരംമുറി ഉത്തരവിറക്കാൻ ഗൂഡാലോചന നടത്തിയ വനം-റവന്യൂ മന്ത്രിമാരെയും റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെയും പ്രതിയാക്കി അന്വേഷണം നടത്തണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടത്. നിലവിലുള്ള അന്വേഷണത്തിൽ അപാകതയില്ലെന്ന് വിശദീകരിച്ചു കൊണ്ടാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം വനംമന്ത്രി തള്ളിയത്. ഇതോടെ പ്രതിപക്ഷം വാക്കൗട്ട് നടത്തുകയായിരുന്നു.
മരംമുറി കേസിൽ ചെക്ക് പോസ്റ്റ് ജീവനക്കാർക്ക് വീഴ്‌ച സംഭവിച്ചതായി നിയമസഭയിൽ മന്ത്രി എ.കെ ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു. വീഴ്‌ച സംഭവിച്ചവരെ സസ്പെൻഡ് ചെയ്‌തു. കേസ് പ്രത്യേക സംഘo അന്വേഷിച്ചു വരികയാണെന്നും നിലവിലെ നിയമങ്ങളിലോ ചട്ടങ്ങളിലോ നടപടി ക്രമങ്ങളിലോ മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ അതിനുള്ള നടപടി സ്വീകരിയ്ക്കുമെന്നും മന്ത്രി പറഞ്ഞു.
Also Read: മരംമുറി വീഴ്ച സമ്മതിച്ച് മന്ത്രി എ.കെ ശശീന്ദ്രൻ നിയമസഭയില്‍