ETV Bharat / city

മൂന്നാര്‍ ധ്യാനം; രണ്ട് വൈദികര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു - കൊവിഡ് വാര്‍ത്തകള്‍

ഇതോടെ ധ്യാനത്തിൽ പങ്കെടുത്ത നാലുപേർ മരിച്ചു

Munnar prayer  priests died of covid  covid death news  കൊവിഡ് വാര്‍ത്തകള്‍  മൂന്നാർ ധ്യാനം
മൂന്നാര്‍ ധ്യാനം
author img

By

Published : May 12, 2021, 6:12 PM IST

തിരുവനന്തപുരം : കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് മൂന്നാറിലെ ധ്യാനത്തില്‍ പങ്കെടുത്ത രണ്ട് വൈദികർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. അമ്പലക്കാല സിഎസ്‌ഐ സഭയിലെ ഫാദർ ബിനോ കുമാർ (36), വെസ്റ്റ് മൗണ്ട് സഭയിലെ വൈദീകൻ ഫാദർ വൈ. ദേവപ്രസാദ് എന്നിവരാണ് മരിച്ചത്. കാരക്കോണം മെഡിക്കൽ കോളജിൽ കൊവിഡ് ചികിൽസയിൽ ആയിരുന്നു. മൂന്നാർ ധ്യാനം കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷമാണ് ഇവര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ധ്യാനത്തിൽ പങ്കെടുത്തവരുടെ മരണം നാലായി. റവ. ബിജുമോൻ, റവ. ഷൈൻ ബി രാജ് എന്നിവരാണ് മുമ്പ് മരണമടഞ്ഞ വൈദികർ.

also read: കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ധ്യാനം: രണ്ട് വൈദികർ മരിച്ചു, എൺപതോളം വൈദികർ ചികിത്സയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.