തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ കരാര്‍ വിവാദത്തില്‍, ഉപധികളോടെയുള്ള ഹൈക്കോടതി വിധി സര്‍ക്കാരിന് ആശാവഹമല്ലെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി ഉയര്‍ത്തിയ എല്ലാ വാദങ്ങളും ഹൈക്കോടതി വിധിയിലൂടെ ചീട്ടുകൊട്ടാരം പോലെ നിലപൊത്തിയെന്ന് അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ നടപടികളില്‍ കോടതി കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയതെന്നും ഡാറ്റാ കച്ചവടത്തിന് തുനിഞ്ഞ സര്‍ക്കാരിന് കിട്ടിയ വന്‍ തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്നും മുല്ലപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രിയുടെ കള്ളക്കച്ചവടം സംരക്ഷിക്കുന്നതിനാണ് നികുതി വകുപ്പിന്‍റെ പണം ചെലവാക്കി മുംബൈയില്‍ നിന്നുള്ള സൈബര്‍ വിദഗ്ദയായ അഭിഭാഷകയെ കേസ് വാദിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്നതെന്നും ഇതുസംബന്ധിച്ച് വിശദമായ സിബിഐ അന്വേഷണം വേണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.