മലപ്പുറം: കഴിഞ്ഞ 25 വർഷമായി ജമാഅത്തെ ഇസ്‌ലാമി സിപിഎമ്മിനെയും എല്‍ഡിഎഫിനെയുമാണ് പിന്തുണയ്‌ക്കുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി തന്നെ പറഞ്ഞിട്ടുണ്ടെന്ന് കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്. ജമാഅത്തെ ഇസ്‌ലാമി എന്ന സംഘടന ആദ്യമായി വോട്ടു ചെയ്യാന്‍ എത്തുന്നത് തന്നെ കോൺഗ്രസിനെ അധികാരത്തില്‍ നിന്ന് ഇറക്കാനാണ്. 1977ല്‍ ആണ് ആദ്യമായി ജമാഅത്തെ ഇസ്‌ലാമി വോട്ടു ചെയ്യുന്നത്.
കോൺഗ്രസ് വിരുദ്ധ രാഷ്‌ട്രീയമാണ് അവര്‍ പണ്ടുമുതലെ സ്വീകരിക്കുന്നത്. എല്ലാ തെരഞ്ഞെടുപ്പുകളിലും ജമാഅത്തെ ഇസ്‌ലാമി സിപിഎമ്മിനെ പിന്തുണച്ചിട്ടുണ്ട്. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അവരെ പിന്തുണയ്‌ക്കുന്നവര്‍ മതേതരവാദികളായിരിക്കും. സിപിഎമ്മിന്‍റെ അഴിമതിയെയും മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനങ്ങളെയും എതിര്‍ക്കുന്നവര്‍ തീവ്രവാദികളായി മുദ്രകുത്തപ്പെടും. ഇത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും മുഖ്യമന്ത്രിക്കുള്ള മറുപടിയായി ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ജമാഅത്തെ ഇസ്‍ലാമിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ രംഗത്തുവന്നിരുന്നു. ജമാഅത്തെ ഇസ്‌ലാമി വര്‍ഗീയ സംഘടനയാണെന്നും ഇസ്‍ലാമിക രാജ്യം സൃഷ്‌ടിക്കലാണ് അവരുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി ആരോപിച്ചു. വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയെ ജമാഅത്തെ ഇസ്‌ലാമി പിന്തുണയ്‌ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലീഗ് ഒരു പരിഷ്‌കരണ സംഘടനയും ജമാഅത്തെ ഇസ്‍ലാമി വർഗീയ സംഘടനയുമാണ്. ആര്‍എസ്എസിന്‍റെ ഇസ്‌ലാം പതിപ്പാണ് ജമാഅത്തെ ഇസ്‌ലാമിയെന്നും മുഖ്യമന്ത്രി വിമർശിച്ചിരുന്നു.
Also Read: 'ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യം ഇസ്‌ലാമിക രാജ്യം സൃഷ്‌ടിക്കല്‍'; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി