ETV Bharat / city

മുഖ്യമന്ത്രിയുടെ ഓഫിസ് മാഫിയാ സംഘങ്ങളുടെ അഭയകേന്ദ്രമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

സ്വര്‍ണക്കടത്തുകാരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നവരാണ് സി.പി.എം നേതാക്കള്‍. ഇതിന് മുമ്പ് സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ ഫയാസിന് സി.പി.എമ്മുമായുള്ള ബന്ധം പരിശോധിച്ചാല്‍ ചിത്രം കൂടുതല്‍ വ്യക്തമാകുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു.

author img

By

Published : Jul 6, 2020, 5:29 PM IST

mullappally ramachandran against cm office  mullappally ramachandran  kpcc  കെപിസിസി  മുല്ലപ്പള്ളി രാമചന്ദ്രന്‍  സ്വര്‍ണക്കടത്ത്
മുഖ്യമന്ത്രിയുടെ ഓഫിസ് മാഫിയാ സംഘങ്ങളുടെ അഭയകേന്ദ്രമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: കള്ളക്കടത്ത് സംഘത്തിന്‍റെയും മാഫിയാ സംഘങ്ങളുടെയും അഭയകേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫിസ് മാറിയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അതിന് തെളിവാണ് സ്വര്‍ണക്കടത്ത് കേസിലെ ആസൂത്രക സ്വപ്നാ സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫിസുമായുള്ള ബന്ധം. ഇത് പുറത്തായപ്പോള്‍ ഇവരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ട് തടിയൂരാനാണ് സര്‍ക്കാരിന്‍റെ ശ്രമമെങ്കില്‍ അത് വിലപ്പോകില്ല.

ഏതാനും മാസങ്ങളായി നടക്കുന്ന അനധികൃത സ്വര്‍ണക്കടത്തില്‍ സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിയുടെ ഓഫിസിനും ബന്ധമുണ്ടെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. സ്വര്‍ണക്കടത്തുകാരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നവരാണ് സി.പി.എം നേതാക്കള്‍. ഇതിന് മുമ്പ് സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ ഫയാസിന് സി.പി.എമ്മുമായുള്ള ബന്ധം പരിശോധിച്ചാല്‍ ചിത്രം കൂടുതല്‍ വ്യക്തമാകും.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയേയും ഉന്നത ഉദ്യോഗസ്ഥരേയും രക്ഷിക്കാനുള്ള ഗൂഢശ്രമം നടക്കുന്നുണ്ടെന്നും മുല്ലപ്പള്ളി ആരോപിച്ചു. ഈ വിഷയത്തില്‍ ബി.ജെ.പി ഒളിച്ചുകളി നടത്തുകയാണ്. മുഖ്യമന്ത്രി പ്രതിസന്ധിയിലാകുമ്പോള്‍ അദ്ദേഹത്തെ എങ്ങനെയും രക്ഷപ്പെടുത്തുക എന്നതാണ് ഇപ്പോള്‍ ബി.ജെ.പിയുടെ അജണ്ട. ഇതിന് പിന്നില്‍ ദേശീയ തലത്തില്‍ ബി.ജെ.പിയും സി.പി.എമ്മും തമ്മിലുണ്ടാക്കിയ തെരഞ്ഞെടുപ്പ് ധാരണയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള രഹസ്യധാരണ സംബന്ധിച്ച വിവരങ്ങള്‍ വരും ദിവസങ്ങളില്‍ കേരളം കൂടുതല്‍ കാണാന്‍ പോകുകയാണെന്നും മുല്ലപ്പള്ളി പ്രസ്താവനയില്‍ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.