ETV Bharat / city

കൊവിഡ് രൂക്ഷം: തിരുവനന്തപുരത്ത് കര്‍ശന നിയന്ത്രണങ്ങള്‍

ജനുവരി 23, 30 തീയതികളില്‍ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി. ആരാധനാലയങ്ങളില്‍ പ്രാര്‍ഥനകള്‍ ഓണ്‍ലൈനായി, വിവാഹ മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ മാത്രം.

author img

By

Published : Jan 21, 2022, 5:49 PM IST

thiruvananthapuram covid restrictions  more restrictions in thiruvananthapuram  covid cases in thiruvananthapuram  തിരുവനന്തപുരം കൊവിഡ് നിയന്ത്രണം  ആരാധനാലയങ്ങള്‍ നിയന്ത്രണം  തിരുവനന്തപുരം ജില്ല കലക്‌ടര്‍ ഉത്തരവ്  തിരുവനന്തപുരം കൊവിഡ് കേസുകള്‍
ആരാധനാലയങ്ങളില്‍ പ്രാര്‍ഥനകള്‍ ഓണ്‍ലൈനായി, വിവാഹ മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍; തിരുവനന്തപുരത്ത് കര്‍ശന നിയന്ത്രണങ്ങള്‍

തിരുവനന്തപുരം: കൊവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കലക്‌ടര്‍ ഉത്തരവിറക്കി. പൊതു ചടങ്ങുകള്‍ക്കോ യോഗങ്ങള്‍ക്കോ ഏതെങ്കിലും അധികാരികള്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കില്‍ അതെല്ലാം റദ്ദാക്കുന്നതായി കലക്‌ടര്‍ അറിയിച്ചു. ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ വിവാഹ- മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ മാത്രമേ പാടുള്ളൂ.

ആരാധനാലയങ്ങളിലെ പ്രാര്‍ഥനകളും മറ്റ് ചടങ്ങുകളും ഓണ്‍ലൈനായി നടത്തണം. മാളുകളിലെ കളിസ്ഥലങ്ങള്‍ പൂര്‍ണമായും അടച്ചിടണം. ഒന്‍പതുവരെയുള്ള ക്ലാസുകള്‍ ഓണ്‍ലൈനായും 10 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഓഫ്‌ലൈനായും നടത്തേണ്ടതാണ്.

ബഡ്‌സ് സ്‌കൂളുകളും തെറാപ്പികളുമായി ബന്ധപ്പെട്ട് നടത്തുന്ന സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കും ഓഫ്‌ലൈന്‍ ക്ലാസുകള്‍ നടത്താം. എന്നാല്‍ ഇവിടങ്ങളില്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടാല്‍ 15 ദിവസത്തേക്ക് അടച്ചിടണം. ജനുവരി 23, 30 തീയതികളില്‍ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി.

Also read: സര്‍ക്കാരിന്‍റേത് വ്യത്യസ്തമായ പ്രതിരോധ തന്ത്രം; പാര്‍ട്ടി സമ്മേളനം പ്രോട്ടോകോള്‍ പാലിച്ച്: മന്ത്രി വീണ ജോര്‍ജ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.