ETV Bharat / city

വെഞ്ഞാറമൂട് ഇരട്ടക്കൊല; ഡി.വൈ.എഫ്.ഐക്ക് പങ്കെന്ന് കോണ്‍ഗ്രസ് - കോൺഗ്രസ് നേതാവ് പാലോട് രവി

കൊല്ലപ്പെട്ട മിഥിലാജും ഹഖും വാളുപയോഗിച്ച് ഒന്നാം പ്രതി സജീവിനെ വെട്ടിയെന്ന് സി.സി.ടിവി ദൃശ്യങ്ങള്‍ ഹാജരാക്കി കോണ്‍ഗ്രസ് ആരോപിച്ചു. എല്ലാവരുടെയും കൈയ്യിൽ ആയുധങ്ങളുണ്ടെന്നും മിഥിലാജിനെയും ഹഖിനെയും വെട്ടുന്ന ഷഹിൻ, അപ്പു എന്നിവർ ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

cctv visuals of venjarammood twin murder  venjarammood twin murder  venjarammood murder news  cctv of venjaramood  വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം  ഡിവൈഎഫ്ഐ വെഞ്ഞാറമൂട്  കോൺഗ്രസ് നേതാവ് പാലോട് രവി  വെഞ്ഞാറമൂട് ഇരട്ടക്കൊല കോണ്‍ഗ്രസ്
വെഞ്ഞാറമൂട് ഇരട്ടക്കൊല; ഡി.വൈ.എഫ്.ഐക്ക് പങ്കെന്ന് കോണ്‍ഗ്രസ്
author img

By

Published : Sep 5, 2020, 4:56 PM IST

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് പങ്കെന്ന് കോണ്‍ഗ്രസ്. കൊല്ലപ്പെട്ട മിഥിലാജും ഹഖും വാളുപയോഗിച്ച് ഒന്നാം പ്രതി സജീവിനെ വെട്ടിയെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സി.സി.ടിവി ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചായിരുന്നു ആരോപണം. ദൃശ്യങ്ങളിലുള്ള 12 പേരുടേയും എല്ലാവരുടെയും കൈയ്യിൽ ആയുധങ്ങളുണ്ടെന്നും മിഥിലാജിനെയും ഹഖിനെയും വെട്ടുന്ന ഷഹിൻ, അപ്പു എന്നിവർ ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

വെഞ്ഞാറമൂട് ഇരട്ടക്കൊല; ഡി.വൈ.എഫ്.ഐക്ക് പങ്കെന്ന് കോണ്‍ഗ്രസ്

കൊല്ലപ്പെട്ടവരുടെ കൈയ്യിൽ ആയുധങ്ങൾ ഉണ്ടായിരുന്നില്ലെന്ന ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്‍റെ വാദത്തിന്‍റെ പശ്ചാത്തലത്തിലാണ് എം.എം ഹസനും പാലോട് രവിയും ഉള്‍പ്പെടെയുള്ള നേതാക്കൾ ദൃശ്യങ്ങൾ ഹാജരാക്കിയത്. സംഭവത്തിൽ റഹീമിന്‍റെ പങ്ക് അന്വേഷിക്കണമെന്ന് പാലോട് രവി ആവശ്യപ്പെട്ടു. മുഴുവൻ പ്രതികളെയും അറസ്റ്റു ചെയ്യണം. ഷഹിൻ എന്ന സാക്ഷിയുടെ മൊഴി മാത്രമാണ് പൊലീസ് ശേഖരിച്ചിട്ടുള്ളത്. റഹിം പറഞ്ഞു പഠിപ്പിച്ചതു പ്രകാരമാണ് ഷഹിൻ മൊഴി നൽകിയത്. സി.പി.എമ്മിലെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള ചേരിപ്പോരിന്‍റെ ഭാഗമായാണ് ആക്രമണമുണ്ടായത്. കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം കോൺഗ്രസിന്‍റെ ചുമലിൽ കെട്ടിവയ്ക്കാനുള്ള സി.പി.എമ്മിന്‍റെ ശ്രമത്തിന് സഹായം നൽകുകയാണ് പൊലീസെന്നും നിഷ്പക്ഷമായ അന്വേഷണത്തിന് സി.ബി.ഐ വേണമെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.