തിരുവനന്തപുരം: തനിക്കെതിരായ കെ.മുരളിധരന്‍റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാനില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്‍റ് മോഹന്‍ ശങ്കര്‍. വിമര്‍ശനം സംബന്ധിച്ച് മുരളീധരനോട് തന്നെ ചോദിക്കണം. ആരോടും തനിക്ക് വിരോധമില്ല. താന്‍ പത്ത് വര്‍ഷമായി കെപിസിസി നിര്‍വാഹക സമിതി അംഗമാണ്. പാര്‍ട്ടി വിട്ട ശേഷം തിരിച്ചു വന്ന നിരവധി നേതാക്കള്‍ ഉണ്ടെന്നുള്ള കാര്യം ഓര്‍ക്കണമെന്നും മോഹന്‍ ശങ്കര്‍ പറഞ്ഞു.
കോണ്‍ഗ്രസ് വിട്ട് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച് തിരികെയെത്തിയ മോഹന്‍ ശങ്കറിനെ കെപിസിസി വൈസ് പ്രസിഡന്‍റാക്കിയതിന് എതിരെ കെ.മുരളീധരന്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.