തിരുവനന്തപുരം : സമവായമുണ്ടാകത്തിടത്തോളം കാലം അതിരപ്പിള്ളി പദ്ധതി നടപ്പാക്കില്ലെന്ന് വൈദ്യുതി മന്ത്രി എം.എം മണി. പദ്ധതി സംബന്ധിച്ച് മുന്നണിക്ക് അകത്തു തന്നെ അഭിപ്രായ വ്യത്യാസമുണ്ട്. സി.പി.ഐയുടെ അനുമതി ഉണ്ടെങ്കിലെ പദ്ധതി നടപ്പാക്കാൻ കഴിയൂ. എൻ.ഒ.സി പുതുക്കുന്നത് പുതിയ കാര്യമല്ല. എല്ലായ്‌പ്പോഴും ചെയ്യാറുണ്ട്. നാളെ പദ്ധതി നടപ്പാക്കണമെന്ന് വന്നാൽ എൻ.ഒ.സി ആവശ്യമാണ്. അത് റദ്ദാക്കാൻ ഒരു നീക്കവുമില്ല. എൻ.ഒ.സി കിട്ടിയതുകൊണ്ട് അതിരപ്പിള്ളി പദ്ധതി നടപ്പാക്കാൻ പോകുന്നുവെന്ന ഒരു തെറ്റിദ്ധാരണയും വേണ്ടെന്നും എം.എം മണി പറഞ്ഞു. പദ്ധതി ഉപേക്ഷിച്ചു എന്ന് നിയമസഭയിൽ പറഞ്ഞിട്ടില്ല. പദ്ധതി നടപ്പാക്കണമെന്നാണ് തന്‍റെ നിലപാടെന്നും മന്ത്രി പറഞ്ഞു.
സമവായമില്ലാതെ അതിരപ്പിള്ളി പദ്ധതി നടപ്പാക്കില്ലെന്ന് മന്ത്രി എംഎം മണി
എൻ.ഒ.സി കിട്ടിയതുകൊണ്ട് അതിരപ്പിള്ളി പദ്ധതി നടപ്പാക്കാൻ പോകുന്നുവെന്ന ഒരു തെറ്റിദ്ധാരണയും വേണ്ടെന്നും എം.എം മണി പറഞ്ഞു.