തിരുവനന്തപുരം : മുന്‍ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്താണ് കെഎസ്ഇബിയില്‍ ക്രമക്കേടുകള്‍ നടന്നതെന്ന് മുന്‍ വൈദ്യുതി മന്ത്രി എം.എം മണി. ആര്യാടന്‍ മുഹമ്മദും ഉമ്മന്‍ ചാണ്ടിയും ഭരിച്ചിരുന്നപ്പോള്‍ നിയമവിരുദ്ധമായി വൈദ്യുതി വാങ്ങുന്നതിന് തട്ടിപ്പ് നടത്തി.
മന്ത്രിയായിരുന്ന കാലത്ത് ആര്യാടനും അദ്ദേഹത്തിന്‍റെ മകനും നടത്തിയ തട്ടിപ്പുകള്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അന്വേഷിക്കണം. ഇതിന്മേല്‍ താന്‍ വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്‌തതാണ്.
തന്‍റെ കാലത്ത് നടന്ന എല്ലാ കരാറുകളും വൈദ്യുതി ബോര്‍ഡിന്‍റെ അനുമതിയോടെയായിരുന്നു. ഇപ്പോഴത്തെ ചെയര്‍മാന്‍ തലപ്പത്തുള്ളപ്പോഴും ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. തന്‍റെ കൈകള്‍ ശുദ്ധമാണ്.
Also read: പരിഹാരമായില്ല; കെഎസ്ഇബിയില്‍ തർക്ക പരിഹാരത്തിന് നാളെ യൂണിയനുകളുമായി ചര്‍ച്ച
തന്‍റെ കാലത്തുനടന്ന എല്ലാ കരാറുകളെയും കുറിച്ച് അന്വേഷിക്കുമെന്ന വൈദ്യുതി മന്ത്രിയുടെ അഭിപ്രായത്തെ കുറിച്ച് അദ്ദേഹത്തോടുതന്നെ ചോദിക്കണം. മന്ത്രി എന്താണ് ചിന്തിക്കുന്നതെന്നറിയില്ല.
വൈദ്യുതി ബോര്‍ഡ് ആസ്ഥാനത്തെ സുരക്ഷ എസ്ഐഎസ്എഫിനെ ഏല്‍പ്പിക്കേണ്ട ആവശ്യമില്ല. മനുഷ്യന്‍ ഇരിക്കുന്നിടത്ത് അതിന്‍റെ ആവശ്യമില്ല. ബോര്‍ഡും ജീവനക്കാരും തമ്മിലുള്ള അവിശ്വാസം മാറേണ്ടതുണ്ടെന്നും എം.എം മണി പറഞ്ഞു.