തിരുവനന്തപുരം: മന്ത്രി പി. തിലോത്തമന്‍റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ പുറത്താക്കി. കരുവ ബൂത്ത് സെക്രട്ടറിയുടെ ചുമതലയുണ്ടായിരുന്നു പ്രദ്യോതിനെതിരെയാണ് നടപടി. നിയമസഭ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഇറങ്ങാത്തതിനെ തുടർന്നാണ് നടപടി.
തെരഞ്ഞെടുപ്പിന് ശേഷം സജീവമാകാതിരുന്നവരെ കുറിച്ചുള്ള വിവരങ്ങൾ പാർട്ടി നേതൃത്വം തേടിയിരുന്നു. ഇതിൽ ഏറ്റവും അധികം പരാതി ഉയർന്നത് പ്രദ്യോതിനെതിരായാണ്. ഇതാണ് കടുത്ത നടപടിയിലേക്ക് പോകാൻ കാരണം. തിലോത്തമന് സീറ്റ് നിഷേധിച്ചതിലുള്ള പ്രതിഷേധം താഴേത്തട്ടിൽ പാർട്ടി പ്രവർത്തകർക്കിടയിൽ ഉണ്ടായിരുന്നു.