ETV Bharat / city

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്ന് മന്ത്രി കെ.കൃഷ്‌ണൻകുട്ടി - മന്ത്രി കെ കൃഷ്‌ണൻകുട്ടി

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിനായുള്ള പരിസ്ഥിതി അനുമതിക്കായി പരിസ്ഥിതിഘാത പഠന നടപടികൾ തുടരുകയാണെന്ന് മന്ത്രി കെ.കൃഷ്‌ണൻകുട്ടി നിയമസഭയിൽ വ്യക്തമാക്കി.

Minister k krishnankutty  mullaperiyar dam  assembly  mullaperiyar dam news  mullaperiyar decommission  baby dam  mullaperiyar tree cut controversy  മുല്ലപ്പെരിയാർ  മുല്ലപ്പെരിയാർ ഡാം  മുല്ലപ്പെരിയാർ ഡാം വാർത്ത  മരംമുറി വിവാദം  മന്ത്രി കെ കൃഷ്‌ണൻകുട്ടി  നിയമസഭ വാർത്ത
'മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണം'; സർക്കാർ നിലപാട് വ്യക്തമാക്കി മന്ത്രി കെ.കൃഷ്‌ണൻകുട്ടി
author img

By

Published : Nov 9, 2021, 10:50 AM IST

Updated : Nov 9, 2021, 10:58 AM IST

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിൽ സർക്കാർ നിലപാട് നിയമസഭയിൽ വ്യക്തമാക്കി മന്ത്രി കെ.കൃഷ്‌ണൻകുട്ടി. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്നത് തന്നെയാണ് സർക്കാർ നിലപാടെന്നും സുപ്രീം കോടതിയിൽ നിലപാട് പല തവണ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി കെ.കൃഷ്‌ണൻകുട്ടി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാടുമായി ധാരണയുണ്ടാക്കാൻ ഡിസംബറിൽ മുഖ്യമന്ത്രി തല ചർച്ച നടത്തുമെന്നും മന്ത്രി കെ.കൃഷ്‌ണൻകുട്ടി നിയമസഭയിൽ പറഞ്ഞു.

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്ന് മന്ത്രി കെ.കൃഷ്‌ണൻകുട്ടി

നിലവിലുള്ള അണക്കെട്ടിന് 366 മീറ്റർ താഴെ പെരിയാർ ടൈഗർ റിസർവിലാണ് പുതിയ അണക്കെട്ട് നിർമിക്കാൻ ആലോചിക്കുന്നത്. പുതിയ അണക്കെട്ടിന് പരിസ്ഥിതി അനുമതി വേണമെന്നും അതിനായി പരിസ്ഥിതിഘാത പഠന നടപടികൾ തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനു വേണ്ടിയായിരുന്നു മന്ത്രി കെ.കൃഷ്‌ണൻ കുട്ടിയുടെ മറുപടി.

മുല്ലപ്പെരിയാർ മരംമുറി ഉത്തരവ് കേരളത്തിലെ മന്ത്രിമാർ അറിഞ്ഞതായി തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി എവിടെയും പറഞ്ഞതായി അറിയില്ലെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. നിയമവിരുദ്ധമായത് കൊണ്ടാണ് മരംമുറിക്കാനുള്ള ഉത്തരവ് മരവിപ്പിച്ചതെന്നും വിശദമായ അന്വേഷണം നടത്തി തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Also Read: പത്മശ്രീ സ്വീകരിച്ച് ഒയിനം ബെബം ദേവി; പുരസ്കാരം നേടുന്ന ആദ്യ വനിത ഫുട്ബോളര്‍

Last Updated : Nov 9, 2021, 10:58 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.