തിരുവനന്തപുരം: ഭക്ഷ്യമന്ത്രി ജി.ആർ അനിലിന് കൊവിഡ് സ്ഥിരീകരിച്ചു. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിലാണെന്നും അദ്ദേഹത്തിൻ്റെ ഓഫീസ് വ്യക്തമാക്കി. അടുത്ത ദിവസങ്ങളിൽ നടക്കാനിരുന്ന മന്ത്രിയുടെ പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്.
നേരത്തെ മന്ത്രി വി ശിവൻകുട്ടിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ഞായറാഴ്‌ച കർശന നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. ലോക്ക്‌ഡൗണിന് സമാനമാണ് നിയന്ത്രണങ്ങൾ.
കർശന പരിശോധനയാണ് പൊലീസ് നടത്തുന്നത്. അവശ്യ യാത്രകൾക്ക് മാത്രമാണ് അനുമതി. നിയന്ത്രണങ്ങൾ ലംഘിച്ച് യാത്ര ചെയ്യുന്നവർക്കെതിരെ പകർച്ചവ്യാധി ഓർഡിനൻസ് പ്രകാരം കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ALSO READ: ഐഎഎസ് നിയമനങ്ങളിലെ ഭേദഗതി: 'ഫെഡറലിസത്തെ ദുർബലപ്പെടുത്തും', പ്രധാനമന്ത്രിക്ക് കത്തയച്ച് പിണറായി