തിരുവനന്തപുരം: അട്ടപ്പാടിയില്‍ മാവോയിസ്റ്റ് വെടിവെപ്പില്‍ പിണറായി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടത് സര്‍ക്കാര്‍ ഭരണത്തില്‍ കയറിയ ശേഷം ഇതുവരെ ഏഴ് മാവോയിസ്റ്റുകളെ വെടിവെച്ച് കൊലപ്പെടുത്തിയിട്ടുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു.
സംഭവത്തില്‍ മുഖ്യമന്ത്രി ഇതുവരെ ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നും സി.പി.എം കള്ളക്കളി നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഘടക കക്ഷിയായ സി.പി.ഐയുടെ അഭിപ്രായം പോലും സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. മനുഷ്യവേട്ട സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.