തിരുവനന്തപുരം : കോട്ടൂരില്‍ ക്ഷേത്രത്തിനുള്ളില്‍ കയറി അഞ്ചംഗ സംഘം ജീവനക്കാരനെ ആക്രമിച്ചു. മുണ്ടണി മാടൻ തമ്പുരാൻ ക്ഷേത്രത്തിലെ ജീവനക്കാരന് നേരെയാണ് ആക്രമണമുണ്ടായത്. ക്ഷേത്ര നടത്തിപ്പ് സഹായി റഷീദിനാണ് മർദനമേറ്റത്. തിങ്കളാഴ്‌ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം.
Also read: കണിയാപുരത്ത് യുവാക്കളെ മര്‍ദിച്ചും വീടുകള്‍ തകര്‍ത്തും മദ്യപസംഘം ; ഒരാള്‍ പിടിയില്‍
പൊങ്കാല അടുപ്പുകൾ തകർക്കുകയും വിളക്കും പൂജാസാധനകളും വലിച്ചുവാരി എറിഞ്ഞ ശേഷമാണ് റഷീദിനെ സംഘം വളഞ്ഞിട്ട് ആക്രമിച്ചത്. സംഭവത്തിൽ ക്ഷേത്ര ജീവനക്കാരിയായ മാധവി കാണിക്ക് നേരെയും ആക്രമണം ഉണ്ടായി. റഷീദുമായുള്ള വ്യക്തിപരമായ വിഷയമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.