തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കഞ്ചാവ് വേട്ട. രണ്ട് കിലോയോളം കഞ്ചാവുമായി പെരുമ്പഴുതൂർ കീളിയോട് തോട്ടിൻകര പുത്തൻവീട്ടിൽ അജിയാണ് (37) എക്‌സൈസിന്‍റെ പിടിയിലായത്. സ്‌പിരിറ്റ് കേസ് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് അജി.
ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി നെയ്യാറ്റിൻകര എക്സൈസ് ഇൻസ്പെക്ടർ സച്ചിൻ്റെ നേതൃത്വത്തിൽ പെരുമ്പഴുതൂർ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. ഓണവിപണി ലക്ഷ്യമിട്ട് ചെറുകിട കച്ചവടം നടത്തുന്നവർക്ക് നൽകാൻ തമിഴ്‌നാട്ടിൽ നിന്നും കൊണ്ടുവന്നതാണ് കഞ്ചാവ്.
ALSO READ: കണ്ണൂരിലെ കൃഷിയിടത്തില്‍ നാടൻ തോക്കുകൾ; കസ്റ്റഡിയിലെടുത്ത് എക്‌സൈസ്
എക്സൈസ് ഇൻസ്പെക്‌ടർ സച്ചിൻ, പ്രിവൻ്റീവ് ഓഫീസർ പ്രേമചന്ദ്രൻ നായർ സിവിൽ എക്സൈസ് ഓഫീസർമാരായ നൂജു, ടോണി, പ്രസന്നൻ, അനീഷ്, അഖിൽ ഡ്രൈവർ സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഓണവിപണി ലക്ഷ്യമിട്ട് സംസ്ഥാന അതിർത്തികൾ കേന്ദ്രീകരിച്ച് കഞ്ചാവ് ഇടപാടുകൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും എക്സൈസ് സംഘം അറിയിച്ചു.