ETV Bharat / city

ലോകായുക്ത നിയമ ഭേദഗതി : ഇടതുമുന്നണിയിൽ അഭിപ്രായ വ്യത്യാസമില്ലെന്ന് എ.വിജയരാഘവൻ - കാനം രാജേന്ദ്രന് മറുപടി

ഇടത് മുന്നണിയിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ ചർച്ച ചെയ്‌ത് പരിഹരിക്കുമെന്ന് എ.വിജയരാഘവൻ

Lokayukta ordinance  no difference of opinion in the LDF  A. Vijayaraghavan on Lokayukta  ഇടതു മുന്നണിയിൽ അഭിപ്രായ വ്യത്യാസമില്ലെന്ന് എ.വിജയരാഘവൻ  ലോകായുക്ത നിയമ ഭേദഗതി  കാനം രാജേന്ദ്രന് മറുപടി  എന്തും ചർച്ച ചെയ്യുമെന്ന് എ വിജയരാഘവൻ
ലോകായുക്ത നിയമ ഭേദഗതി: ഇടതു മുന്നണിയിൽ അഭിപ്രായ വ്യത്യാസമില്ലെന്ന് എ.വിജയരാഘവൻ
author img

By

Published : Feb 7, 2022, 3:17 PM IST

Updated : Feb 7, 2022, 4:09 PM IST

തിരുവനന്തപുരം : ലോകായുക്ത നിയമ ഭേദഗതി ഓർഡിനൻസ് സംബന്ധിച്ച് ഇടതുമുന്നണിയിൽ ഒരു അഭിപ്രായ വ്യത്യാസവുമില്ലെന്ന് എ.വിജയരാഘവൻ. ഓർഡിനൻസ് സംബന്ധിച്ച് സിപിഐ പറഞ്ഞത് അവരുടെ അഭിപ്രായമാണ്. ഇടത് മുന്നണിയിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ ചർച്ച ചെയ്‌ത് പരിഹരിക്കുമെന്നും എ വിജയരാഘവൻ പറഞ്ഞു. കാനം രാജേന്ദ്രൻ്റെ പ്രതികരണങ്ങളില്‍ കൂടുതൽ അഭിപ്രായം പറയുന്നില്ലെന്നും എ വിജയരാഘവൻ വ്യക്തമാക്കി.

എന്തും ചർച്ച ചെയ്യാം എന്ന നിലപാടാണ് ഇടതുമുന്നണയുടേത്. ഓർഡിനൻസിൽ ഒപ്പിട്ട് ഗവർണർ നിർവഹിച്ചത് ഭരണഘടനാപരമായ കടമയാണ്. ഭരണഘടനാ വിരുദ്ധമായ നിയമം തിരുത്തുകയാണ് സർക്കാർ ചെയ്‌തത്. എന്നാൽ ഇതിനെതിരെ പ്രതിപക്ഷം നടത്തിയത് അപഹാസ്യമായ പ്രവർത്തനമാണെന്നും വിജയരാഘവൻ ആരോപിച്ചു.

ലോകായുക്ത നിയമ ഭേദഗതി : ഇടതുമുന്നണിയിൽ അഭിപ്രായ വ്യത്യാസമില്ലെന്ന് എ.വിജയരാഘവൻ

ALSO READ: പ്രാര്‍ഥിച്ചവര്‍ക്കും സഹായിച്ചവര്‍ക്കും നന്ദി..! വാവ സുരേഷ് ആശുപത്രി വിട്ടു, തുടരും പാമ്പു പിടിത്തം

സ്വർണക്കടത്ത് കേസ് കോടതി പരിഗണനയിലുള്ള വിഷയമാണ്. അതുകൊണ്ട് തന്നെ സ്വപ്ന സുരേഷിൻ്റെ വെളിപ്പെടുത്തലുകളോട് പ്രതികരിക്കുന്നില്ല. ഈ വിഷയത്തിൽ കാര്യങ്ങൾ തെളിഞ്ഞ് വരാനുണ്ട്. അല്ലാതെ മാധ്യമ തിരക്കഥയ്ക്ക് അനുസരിച്ച് മറുപടി പറയില്ല. അതിനുള്ള കഥാപാത്രമല്ല താനെന്നും വിജയരാഘവൻ പറഞ്ഞു.

Last Updated : Feb 7, 2022, 4:09 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.