ETV Bharat / city

ലോകായുക്ത: 'ജലീലിൻ്റേത് വ്യക്തിപരമായ അഭിപ്രായം, പാർട്ടിയുടെ അഭിപ്രായമല്ല'; തള്ളി കോടിയേരി ബാലകൃഷ്‌ണന്‍ - kodiyeri against congress

ജലീലിൻ്റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും പാർട്ടിയുടെ അഭിപ്രായമല്ലെന്നും കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു

ജലീലിനെ തള്ളി കോടിയേരി  ലോകായുക്ത ഭേദഗതി കോടിയേരി  kodiyeri against kt jaleel  cpm state secretary on lokayukta amendment  ലോകായുക്ത വിധി കോടിയേരി  സിപിഐ ലോകായുക്ത കോടിയേരി  കോണ്‍ഗ്രസിനെതിരെ കോടിയേരി  കോടിയേരി കേന്ദ്ര ബജറ്റ് വിമര്‍ശനം  kodiyeri against congress  kodiyeri on lokayukta verdict
ലോകായുക്ത: 'ജലീലിൻ്റേത് വ്യക്തിപരമായ അഭിപ്രായം, പാർട്ടിയുടെ അഭിപ്രായമല്ല'; തള്ളി കോടിയേരി ബാലകൃഷ്‌ണന്‍
author img

By

Published : Feb 4, 2022, 7:55 PM IST

Updated : Feb 4, 2022, 8:16 PM IST

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി വിഷയത്തിൽ മുൻ മന്ത്രി കെ.ടി ജലീലിൻ്റെ ആരോപണങ്ങൾ തളളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. ജലീലിൻ്റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും പാർട്ടിയുടെ അഭിപ്രായമല്ലെന്നും കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു.

ലോകായുക്തക്കെതിരെ ഒരു ആരോപണവും സിപിഎം ഉന്നയിച്ചിട്ടില്ല. ജലീൽ പാർട്ടി അല്ലെന്നും കോടിയേരി പറഞ്ഞു. ലോകായുക്ത മുൻപ് ജലീലിനെതിരെ വിധി പറഞ്ഞപ്പോഴും ഞങ്ങൾ ലോകായുക്തക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. വ്യക്തികളും പാർട്ടികളും ഗ്രൂപ്പുകളും ചേർന്നൊരു വിശാലമായ മുന്നണിയാണ് എൽഡിഎഫ് എന്നും കോടിയേരി പറഞ്ഞു.

കെടി ജലീലിനെ തള്ളി കോടിയേരി ബാലകൃഷ്‌ണന്‍

ലോകായുക്ത വിധി സ്വാഗതാർഹം

ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദുവിനെതിരായ എല്ലാ ദുഷ്പ്രചരണവും ലോകായുക്ത വിധിയോടെ ഇല്ലാതായി. വിധി സ്വാഗതാർഹമാണെന്നും കോടിയേരി പറഞ്ഞു.

ലോകായുക്ത വിധിയില്‍ കോടിയേരി പ്രതികരിക്കുന്നു

ലോകായുക്ത വിഷയത്തിൽ സിപിഐയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചർച്ച ചെയ്‌ത് പരിഹരിക്കും. പരിഹരിക്കാൻ കഴിയാത്ത ഒരു പ്രശ്‌നവും ഇരുപാർട്ടികളും തമ്മിൽ ഇല്ല. പ്രശ്‌നം മാധ്യമങ്ങളുമായി ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും കോടിയേരി പറഞ്ഞു.

ലോകായുക്ത വിഷയം മന്ത്രിസഭയിൽ ചർച്ചയ്ക്ക് വന്നപ്പോൾ ആരും എതിർപ്പ് ഉന്നയിച്ചില്ല. താൻ മന്ത്രിസഭ അംഗമായിരുന്ന ഘട്ടത്തിൽ അന്നത്തെ ഡിജിപി ഗോവിന്ദൻ നായർ ലോകായുക്ത നിയമം ഭേദഗതി ചെയ്യണമെന്ന് നിർദേശം നൽകിയിരുന്നുവെന്ന് കോടിയേരി പറഞ്ഞു.

സിപിഐയുമായി ചര്‍ച്ച നടത്തുമെന്ന് കോടിയേരി

കോൺഗ്രസ് നേതൃത്വം ഇരുട്ടിൽ തപ്പുന്നു

സിൽവർ ലൈൻ പദ്ധതിക്കെതിരെ ആരോപണം ഉന്നയിക്കുന്ന കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇപ്പോൾ ഹൈസ്‌പീഡ് ട്രെയിൻ വേണമെന്നാണ് ആവശ്യപ്പെടുന്നത്. കോൺഗ്രസ് നേതൃത്വം ഇരുട്ടിൽ തപ്പുകയാണെന്ന് കോടിയേരി പറഞ്ഞു. കേരളത്തിന്‍റെ പൊതുതാൽപര്യം മുൻനിർത്തി ബിജെപിയും പ്രതിപക്ഷവും നിലപാട് പുനപരിശോധിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

കേന്ദ്ര ബജറ്റ് കേരളത്തെ പൂർണമായും അവഗണിച്ചു

കേന്ദ്ര ബജറ്റ് കേരളത്തെ പൂർണമായും അവഗണിച്ചെന്ന് കോടിയേരി ബാലകൃഷ്‌ണന്‍. എൽഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന വികസനങ്ങൾക്കൊപ്പം കേന്ദ്ര സഹായം ലഭിച്ചാൽ മാത്രമേ മാറ്റങ്ങളുണ്ടാക്കാൻ സാധിക്കൂ. സംസ്ഥാനത്തിന് ഉതകുന്ന ബജറ്റ് അല്ല ഇതൊന്നും കോടിയേരി വിമർശിച്ചു.

സംസ്ഥാനങ്ങൾക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് ഇല്ല. റെയിൽവേ സോൺ കേരളം എപ്പോഴും ആവശ്യപ്പെടുന്നതാണ്. ഇത്തവണയും ഈ വിഷയം കേന്ദ്രം ബജറ്റിൽ പരിഗണിച്ചില്ല. വായ്‌പാ പരിധി അഞ്ച് ശതമാനമായി വർധിപ്പിക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ല.

സംസ്ഥാനങ്ങൾക്കുള്ള വിഹിതം നേരത്തെ 6.9 ശതമാനം ആയിരുന്നു. എന്നാൽ ഇത്തവണ അത് 6.2 ശതമാനമായി കുറഞ്ഞു. ബിജെപി കേന്ദ്രത്തിനുമേൽ സമ്മർദ്ദം ചെലുത്തണമെന്നും പൊതു ആവശ്യങ്ങൾ വീണ്ടെടുക്കാൻ എല്ലാവരും ഒന്നിക്കണമെന്നും കോടിയേരി പറഞ്ഞു. ആവശ്യമായ പ്രചരണ പരിപാടികൾ പാർട്ടി സംഘടിപ്പിക്കുമെന്നും കോടിയേരി വ്യക്തമാക്കി.

Also read: 'സിപിഐയെ ബോധ്യപ്പെടുത്തും' ; ലോകായുക്ത നിയമഭേദഗതിയുമായി സിപിഎം മുന്നോട്ട്

Last Updated : Feb 4, 2022, 8:16 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.