തിരുവനന്തപുരം: ബലിപെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് നല്‍കിയ ലോക്ക് ഡൗണ് ഇളവുകൾ ഇന്ന് അവസാനിക്കും. എ,ബി,സി മേഖലകളിൽ എല്ലാ കടകളും തുറക്കാം. എന്നാൽ ട്രിപ്പിൾ ലോക്ക് ഡൗൺ മേഖലയിൽ ഇളവുകൾ ഇന്ന് ബാധകമല്ല. ഈ മേഖലയിൽ ഇന്നലെ ഇളവുകൾ നൽകിയിരുന്നു.
ഇന്ന് അവലോകനയോഗം
അതേ സമയം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം ചേരും. വാരാന്ത്യ ലോക്ക് ഡൗൺ ഉൾപ്പടെ തുടരുന്ന കാര്യത്തിൽ തീരുമാനം ഉണ്ടായിരിക്കും. അതേസമയം ടിപിആർ കുറയാത്ത സാഹചര്യത്തിൽ കുടൂതൽ ഇളവുകളിലേക്ക് പോകില്ല എന്നാണ് സൂചന. തിങ്കളാഴ്‌ച ടിപിആർ 11.08 ആയി ഉയർന്നിരുന്നു.
ബക്രീദ് ഇളവുകൾ സംബന്ധിച്ച ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. കോടതിയുടെ നിലപാട് കൂടി പരിഗണിച്ചായിരിക്കും മറ്റ് തീരുമാനങ്ങൾ.
also read : സംസ്ഥാനത്ത് തിങ്കളാഴ്ച (ജൂലൈ 19) 3,43,749 പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നൽകി