തിരുവനന്തപുരം: ആര്‍സിസിയില്‍ ലിഫ്റ്റ് തകര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൊല്ലം പത്തനാപുരം സ്വദേശിനി നദീറയാണ് വ്യാഴാഴ്‌ച പുലര്‍ച്ചെ മരിച്ചത്. മെയ് മാസം 15ന് ചികിത്സയില്‍ കഴിയുന്ന അമ്മയെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് അപകടമുണ്ടായത്. അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റില്‍ നിന്ന് രണ്ട് നില താഴ്ചയിലേക്ക് വീണാണ് യുവതിക്ക് ഗുരുതര പരിക്കേറ്റത്.
also read: ആര്‍.സി.സിയില്‍ ചികിത്സകള്‍ക്ക് കര്‍ശന നിയന്ത്രണം
തലച്ചോറിനും തുടയെല്ലിനുമാണ് ഗുരുതര പരിക്കേറ്റത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ന്യൂറോളജി ഐസിയുവില്‍ ചികിത്സയിലായിരുന്നു. ലിഫ്റ്റില്‍ അറ്റകുറ്റ പണി നടക്കുന്നതായുള്ള അപായ സൂചന വയ്ക്കാതിരുന്നതാണ് അപകടത്തിന് കാരണമായത്. ഇതില്‍ ജീവനക്കാരുടെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ചയാണ്. ഇതേ തുടര്‍ന്ന് ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരനെ ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു.