തിരുവനന്തപുരം: ബസ് നിരക്ക് വര്‍ധനയില്‍ ഇന്ന് തീരുമാനമുണ്ടാകും. ഇന്ന് വൈകുന്നേരം 3.30ന് ചേരുന്ന ഇടതു മുന്നണി യോഗം നിരക്ക് വര്‍ധനയില്‍ തീരുമാനമെടുക്കും. മിനിമം നിരക്ക് 12 രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.
ഇക്കാര്യം സംബന്ധിച്ച് ഗതാഗതമന്ത്രി ആന്‍റണി രാജുവുമായി ബസുടമകള്‍ നിരവധി തവണ ചര്‍ച്ച നടത്തിയിരുന്നു. നിരക്ക് വര്‍ധനവ് സര്‍ക്കാര്‍ അംഗീകരിച്ചെങ്കിലും മുന്നണിയില്‍ നയ തീരുമാനമുണ്ടാകാത്തതിനാല്‍ നടപ്പാക്കുന്നത് നീണ്ടു. ഇതോടെ ബസുടമകള്‍ സമരത്തിലേക്ക് പോയി.
സമരത്തിന്‍റെ നാലാം ദിനം മുഖ്യമന്ത്രി പിണറായി വിജയന്‍ ബസുടമകളുമായി ചര്‍ച്ച നടത്തി നിരക്ക് വര്‍ധന ഉറപ്പ് നല്‍കി. ഇതോടെയാണ് ബസുടമകള്‍ സര്‍വീസ് പുനരാരംഭിച്ചത്. ഇന്നത്തെ മുന്നണി യോഗത്തില്‍ തീരുമാനമുണ്ടായാല്‍ ഉടന്‍ തന്നെ നിരക്ക് വര്‍ധന സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങും. ബസ് നിരക്ക് കൂടാതെ ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധനയിലും ഇന്ന് തീരുമാനമുണ്ടാകും.
Also read: പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകൾ ഇന്നുമുതൽ; എസ്എസ്എൽസി നാളെ