ETV Bharat / city

തിരുവനന്തപുരത്തെ മഹാനഗരമാക്കുമെന്ന് എല്‍ഡിഎഫ് പ്രകടനപത്രിക

നഗരത്തെ കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനമാക്കുമെന്ന് പ്രഖ്യാപനമുണ്ട്

ldf election manifesto  എല്‍ഡിഎഫ് പ്രകടനപത്രിക  election latest news  തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍  തദ്ദേശ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍
തിരുവനന്തപുരത്തെ മഹാനഗരമാക്കുമെന്ന് എല്‍ഡിഎഫ് പ്രകടനപത്രിക
author img

By

Published : Nov 29, 2020, 3:17 PM IST

Updated : Nov 29, 2020, 5:03 PM IST

തിരുവനന്തപുരം: തലസ്ഥാന നഗരത്തെ മഹാനഗരമാക്കുമെന്ന പ്രഖ്യപനവുമായി ഇടതു മുന്നണിയുടെ പ്രകടന പത്രിക. സ്വന്തമായി വീടില്ലാത്ത എല്ലാവർക്കും വീട്, എല്ലാവർക്കും പെൻഷൻ, കെട്ടിട നിർമ്മാണത്തിന് തത്സമയ പെർമിറ്റ്, നഗരത്തെ കൂടുതൽ സ്ത്രീ സൗഹൃദ നഗരമാക്കുക തുടങ്ങിയവയാണ് പ്രധാന പ്രഖ്യാപനങ്ങൾ.

തിരുവനന്തപുരത്തെ മഹാനഗരമാക്കുമെന്ന് എല്‍ഡിഎഫ് പ്രകടനപത്രിക

പാർക്കിങ് പ്രശ്നത്തിന് പരിഹാരം കാണാൻ കൂടുതൽ മൾട്ടി ലെവൽ പാർക്കിങ് കേന്ദ്രങ്ങൾ നിർമിക്കും. തീരദേശ വികസനത്തിന് കൂടുതൽ പദ്ധതികൾ. ശാന്തികവാടം മാതൃകയിൽ കൂടുതൽ കേന്ദ്രങ്ങൾ. വികേന്ദ്രീകൃത മാലിന്യ നിർമ്മാർജ്ജനം പോത്സാഹിപ്പിക്കും. തിരുവനന്തപുരം എന്ന പേര് ബ്രാന്‍റ് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കും. നഗരത്തെ കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനമാക്കും എന്നിങ്ങനെ പോകുന്നു പ്രഖ്യാപനങ്ങൾ. നൂറ് ശതമാനം വിജയ പ്രതീക്ഷയാണ് ഇടതു മുന്നണിക്കെന്ന് നേതാക്കൾ പറഞ്ഞു.

Last Updated : Nov 29, 2020, 5:03 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.