തിരുവനന്തപുരം: കൊവിഡിനെ തുടർന്ന് മാറ്റിവച്ച എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ എഴുതുന്ന വിദ്യാർഥികൾക്കായി കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകൾ നടത്തും. വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെടുന്ന എല്ലാ റൂട്ടുകളിലും സർവീസുകൾ നടത്താൻ കെ.എസ്.ആർ.ടി.സി യൂണിറ്റ് ഓഫീസർമാർക്ക് നിർദേശം നൽകി. ഏതൊക്കെ റൂട്ടുകളിൽ ബസ് സർവീസ് വേണമെന്ന വിദ്യാഭ്യാസ വകുപ്പിന്‍റെ ആവശ്യത്തിനനുസരിച്ചായിരിക്കും സർവീസുകൾ നടത്തുക. വിദ്യാർഥികളുടെ യാത്രാ സൗകര്യത്തിനായി എല്ലാ തയ്യാറെടുപ്പുകളും നടത്തിയതായി കെ.എസ്. ആർ.ടി.സി അറിയിച്ചു. ചൊവ്വാഴ്ച മുതലാണ് പരീക്ഷകൾ നടക്കുന്നത്.
വിദ്യാര്‍ഥികള്‍ക്കായി കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകൾ നടത്തും - കൊവിഡ്
വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെടുന്ന എല്ലാ റൂട്ടുകളിലും സർവീസുകൾ നടത്താൻ കെ.എസ്.ആർ.ടി.സി യൂണിറ്റ് ഓഫീസർമാർക്ക് നിർദേശം നൽകി