തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ഈ മാസത്തെ ശമ്പള വിതരണം പ്രതിസന്ധിയില്‍. കോര്‍പറേഷന് പണം നല്‍കാന്‍ ആകില്ലെന്ന് ധനവകുപ്പ് അറിയിച്ചു. ധനസഹായം ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് അയച്ച ഫയല്‍ ധനകാര്യ വകുപ്പ് തിരിച്ചയച്ചു. ശമ്പളത്തിന് തുടര്‍ച്ചയായി പണം നല്‍കാന്‍ കഴിയില്ലെന്നാണ് ധനകാര്യവകുപ്പിന്‍റെ നിലപാട്.
ശമ്പള വിതരണത്തിന് വേണ്ടി വരുന്ന 85 കോടി രൂപയും ഓഗസ്റ്റ് മാസത്തിലെ കുടിശികയായ 14 കോടി ഉള്‍പ്പടെ 100 കോടിയാണ് കെ.എസ്.ആര്‍.ടി.സി ആവശ്യപ്പെട്ടത്. ശമ്പളം നല്‍കാനുള്ള തുക കോര്‍പ്പറേഷന്‍ സ്വന്തമായി കണ്ടെത്തണമെന്നാണ് ധനവകുപ്പ് നിര്‍ദേശിച്ചിട്ടുള്ളത്. അതേസമയം, കുടിശിക നല്‍കാനുള്ള തുക കോര്‍പ്പറേഷന്‍ തന്നെ കണ്ടെത്താമെന്നും ശമ്പളം നല്‍കാനുള്ള പണം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് ഇന്നലെ വീണ്ടും ധനകാര്യ വകുപ്പിനെ സമീപിച്ചിട്ടുണ്ട്.
ALSO READ: സ്‌കൂൾ തുറക്കൽ; പൊതു മാർഗരേഖ മുഖ്യമന്ത്രി ബുധനാഴ്‌ച പുറത്തിറക്കും