ETV Bharat / city

കെഎസ്‌ആർടിസി ശമ്പള പ്രതിസന്ധി: മുഖ്യമന്ത്രി യോഗത്തിൽ പരിഹാരം

author img

By

Published : Sep 5, 2022, 3:26 PM IST

Updated : Sep 5, 2022, 4:30 PM IST

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പള കുടിശ്ശിക നാളെ തന്നെ നൽകുമെന്നും തുടർന്നുള്ള മാസങ്ങളിൽ അഞ്ചിന് മുൻപ് തന്നെ ശമ്പളം നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.

KSRTC salary crisis meeting update  ksrtc  ksrtc salary issue  ksrtc salary  കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി  കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിക്ക് പരിഹാരം  ശമ്പള പ്രതിസന്ധി കെഎസ്ആർടിസി  മുഖ്യമന്ത്രി യോഗം കെഎസ്ആർടിസി ശമ്പള പ്രതിസന്ധി  12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി കെഎസ്ആർടിസി  കെഎസ്ആർടിസി  കെഎസ്‌ആർടിസി വാർത്തകൾ  ശമ്പള കുടിശ്ശിക
കെഎസ്ആർടിസി ശമ്പള പ്രതിസന്ധി: മുഖ്യമന്ത്രി യോഗത്തിൽ പരിഹാരം

തിരുവനന്തപുരം: കെഎസ്‌ആർടിസിയിലെ ശമ്പള പ്രതിസന്ധിക്ക് പരിഹാരം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പള കുടിശ്ശിക നാളെ(06.09.2022) തന്നെ തീർത്തുനൽകുമെന്ന് യൂണിയൻ നേതാക്കളുമായി നടന്ന ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തുടർന്നുള്ള മാസങ്ങളിൽ അഞ്ചിന് മുൻപ് തന്നെ ശമ്പളം നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.

കെഎസ്‌ആർടിസിയിലെ ശമ്പള പ്രതിസന്ധിക്ക് പരിഹാരം

12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി വിഷയത്തിൽ ഇപ്പോഴും തർക്കം തുടരുകയാണ്. ഇക്കാര്യത്തിൽ വിശദമായ ചർച്ച നടത്താമെന്നും മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചു. 12 മണിക്കൂർ സ്‌പ്രെഡ് ഓവർ അംഗീകരിക്കില്ലെന്ന് ടിഡിഎഫ് വർക്കിങ് പ്രസിഡന്‍റ് എം വിൻസെന്‍റ് എംഎൽഎ പറഞ്ഞു.

എട്ട് മണിക്കൂർ സിംഗിൾ ഡ്യൂട്ടി അംഗീകരിക്കാം. ശമ്പളക്കരാർ ചർച്ചയുടെ കാലത്ത് 12 മണിക്കൂർ ഡ്യൂട്ടിയെന്ന് മാനേജ്‌മെന്‍റ് പറഞ്ഞിട്ടില്ല. ചർച്ചയിലെ ശമ്പളക്കാര്യം സ്വാഗതാർഹമാണ്. ഓണം അഡ്വാൻസും പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും അദ്ദേഹം അറിയിച്ചു.

12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അംഗീകരിക്കാനാകില്ലെന്ന നിലപാട് ബിഎംഎസും ആവർത്തിച്ചു. മൂന്ന് മാസം പരീക്ഷണാടിസ്ഥാനത്തിൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടത്താമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് യൂണിയൻ അംഗീകരിക്കില്ലെന്ന് ബിഎംഎസ് മുഖ്യമന്ത്രിയെ അറിയിച്ചു.

കെഎസ്‌ആർടിസിയിലെ വരവുചെലവ് കണക്കുകൾ പരിശോധിക്കണമെന്നും സിഐടിയു ആവശ്യപ്പെട്ടു. തെറ്റിദ്ധരിപ്പിക്കുന്ന കണക്കാണ് മുഖ്യമന്ത്രിക്ക് മുന്നിൽ മാനേജ്‌മെന്‍റ് നൽകിയതെന്നും സിഐടിയു നേതാക്കള്‍ പറഞ്ഞു. എട്ട് മണിക്കൂർ ഡ്യൂട്ടി അംഗീകരിച്ചു. 12 മണിക്കൂർ ഡ്യൂട്ടിയിൽ തർക്കമുണ്ട്. ചർച്ച വിജയമായിരുന്നുവെന്നും മുഖ്യമന്ത്രിയുടെ ഇടപെടൽ ഗുണകരമായിരുന്നുവെന്നും ജനറൽ സെക്രട്ടറി എസ്‌ വിനോദ് പറഞ്ഞു.

സെക്രട്ടേറിയറ്റിലെ കോൺഫറൻസ് ഹാളിൽ നടന്ന ചർച്ചയിൽ ഗതാഗത മന്ത്രി ആന്‍റണി രാജു, വി ശിവൻകുട്ടി, കെഎസ്‌ആർടിസി എംഡി ബിജു പ്രഭാകർ അംഗീകൃത തൊഴിലാളി യൂണിയൻ നേതാക്കൾ എന്നിവർ പങ്കെടുത്തു.

മുഖ്യമന്ത്രിയുടെ പ്രതികരണം: കെഎസ്‌ആർടിസി ജീവനക്കാരുടെ ശമ്പളം ഓണത്തിന് മുൻപായി കൊടുത്തുതീർക്കുമെന്നും എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളിൽ ശമ്പളം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മാനേജ്‌മെന്‍റിന് നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ജോലിയിൽ നിന്ന് മാറ്റി നിർത്തിയിട്ടുള്ള ദിവസ വേതനക്കാർക്ക് ജോലി നൽകുന്നതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കും. മെക്കാനിക്കൽ ജീവനക്കാർ, മിനിസ്റ്റീരിയൽ ജീവനക്കാർ തുടങ്ങിയവരെ പുനർ വിന്യസിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇത് പൂർത്തീകരിക്കുന്ന മുറക്ക് താത്‌കാലിക മെക്കാനിക്കൽ ജീവനക്കാരെ നിയമിക്കാനുള്ള നടപടികൾ സ്വീകരിക്കും. സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നടപ്പിലാക്കും. റൊട്ടേഷൻ വ്യവസ്ഥയിൽ സോണൽ അടിസ്ഥാനത്തിലാണ് ഡ്യൂട്ടി നിശ്ചയിക്കുക.

കെഎസ്‌ആർടിസിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിരീക്ഷിക്കാനും നിർദേശങ്ങൾ സമർപ്പിക്കാനും ഉപദേശകസമിതി രൂപീകരിക്കും. സോണൽ ഓഫിസ് മേധാവിമാരെ നിയമിക്കും. കണ്ടക്‌ടർ, ഡ്രൈവർ എന്നിവർക്കുള്ള ബാറ്റ, ഇൻസെന്‍റീവ് തുടങ്ങിയവ അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് അതാത് ദിവസം നൽകും. ഇതിനായി എല്ലാ യൂണിറ്റുകളിലും അധികാരികളുടെ പേരിൽ അക്കൗണ്ട് ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Also read: കെഎസ്‌ആർടിസി ശമ്പള പ്രതിസന്ധി : ജൂലൈ മാസത്തെ ശമ്പളത്തിന്‍റെ 75 ശതമാനം വിതരണം ചെയ്‌തു

Last Updated : Sep 5, 2022, 4:30 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.