ETV Bharat / city

പൊതുജനത്തെ ബുദ്ധിമുട്ടിക്കില്ല; പരമാവധി സർവീസുകൾ നടത്താൻ കെഎസ്ആർടിസി - ksrtc employee strike

സമരത്തിൽ പങ്കെടുക്കാതെ ഹാജരാകുന്ന ജീവനക്കാരെ ഉപയോഗിച്ച് സർവീസുകൾ നടത്തണമെന്നും അതിനായി ജീവനക്കാരെ മുൻകൂട്ടി നിയോഗിക്കണമെന്നുമാണ് നിർദേശം.

കെഎസ്ആർടിസി  കെഎസ്ആർടിസി വാര്‍ത്ത  കെഎസ്ആർടിസി സമരം വാര്‍ത്ത  കെഎസ്ആർടിസി സര്‍വീസ് വാര്‍ത്ത  കെഎസ്ആർടിസി സമരം  കെഎസ്ആർടിസി പണിമുടക്ക് വാര്‍ത്ത  കെഎസ്ആർടിസി പണിമുടക്ക്  ksrtc strike  ksrtc strike news  ksrtc service news  ksrtc service  ksrtc employee strike  ksrtc employee strike news
പൊതുജനത്തെ ബുദ്ധിമുട്ടിക്കില്ല; പരമാവധി സർവീസുകൾ നടത്താൻ കെഎസ്ആർടിസി
author img

By

Published : Nov 5, 2021, 10:19 PM IST

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഒരു വിഭാഗം ജീവനക്കാർ നടത്തുന്ന പണിമുടക്കിനെ തുടർന്ന് സർവീസുകൾ മുടങ്ങുന്നത് ഒഴിവാക്കാൻ സജ്ജീകരണങ്ങളുമായി കെഎസ്‌ആർടിസി. പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് സർവീസ് നടത്താൻ പരമാവധി സൗകര്യം ചെയ്യാൻ യൂണിറ്റ് ഓഫിസർമാർക്ക് സിഎംഡി നിർദേശം നൽകി.

സമരത്തിൽ പങ്കെടുക്കാതെ ഹാജരാകുന്ന ജീവനക്കാരെ ഉപയോഗിച്ച് സർവീസുകൾ നടത്തണമെന്നും അതിനായി ജീവനക്കാരെ മുൻകൂട്ടി നിയോഗിക്കണമെന്നുമാണ് നിർദേശം. ശനിയാഴ്‌ച വാരാന്ത്യ ദിനത്തിൽ വിവിധ സ്ഥലങ്ങളിൽ നിന്നും യാത്രക്കാർ തിരികെ വീട്ടിൽ എത്തേണ്ടതിനാൽ യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ സർവീസുകൾ നടത്തും.

ഹാജരാകുന്ന ജീവനക്കാരെ ഉപയോ​ഗിച്ച് ഡബിൾ ഡ്യൂട്ടി ഉൾപ്പടെ നൽകി പരമാവധി ട്രിപ്പുകൾ ഓടിയ്ക്കും. ആവശ്യ റൂട്ടുകൾക്ക് പ്രാധാന്യം നൽകി ദീർഘദൂര സർവീസുകൾ, ഒറ്റപ്പെട്ട സർവീസുകൾ, പ്രധാന റൂട്ടുകളിലെ സർവീസുകള്‍, റിസർവേഷൻ നൽകിയിട്ടുള്ള സർവീസുകള്‍ നടത്താനാണ് തീരുമാനം.

Also read: കെഎസ്‌ആര്‍ടിസി പ്രതിസന്ധി ചര്‍ച്ചയിലൂടെ പരിഹരിക്കും; കോര്‍പ്പറേഷന്‍ സ്വയംപര്യാപ്‌തമാകണമെന്നും ധനമന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.