തിരുവനന്തപുരം : നെടുമങ്ങാട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 19 പേർക്ക് പരിക്ക്. നെടുമങ്ങാട് വാളിക്കോട് വിഐപി ജംഗ്ഷന് സമീപം രാവിലെ 11 മണിയോടെയായിരുന്നു അപകടം. ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
തിരുവനന്തപുരത്ത് നിന്നും പൊൻമുടിയിലേക്ക് പോയ നെടുമങ്ങാട് ഡിപ്പോയിലെ ബസും, തിരുവനന്തപുരത്തേക്ക് പോയ പാലോട് ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസുമാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബസിലെ യാത്രക്കാരിയായ ലുബീനയെ(44) തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇവരുടെ മുഖത്താണ് പരിക്കേറ്റത്. പരിക്കേറ്റ മറ്റുള്ളവർ നെടുമങ്ങാട് ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ല.