തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെതിരായ ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്‍റെ പ്രസ്‌താവന ആ സ്ഥാനത്തിന് യോജിച്ചതല്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. ഭരണഘടന പദവിയിലിരിക്കുന്നയൊരാള്‍ ആ നില മറന്ന് സംസാരിക്കരുത്. അദ്ദേഹത്തില്‍ നിന്ന് ഇത് പ്രതീക്ഷിച്ചതല്ലെന്നും സുധാകരന്‍ പറഞ്ഞു.
കണ്ണൂര്‍ വിസി നിയമനത്തില്‍ തെറ്റ് ചെയ്‌തിട്ട് ഗവര്‍ണര്‍ അത് ചെയ്‌തു എന്ന് പറഞ്ഞിട്ട് കാര്യമില്ല. വിമര്‍ശനങ്ങള്‍ക്ക് മറുപടിയാണ് നല്‍കേണ്ടതെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
Also read: കെ റെയിൽ കമ്മ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യം കുറിക്കും, പദ്ധതിയുടെ യഥാർഥ ഇര കേരളം: വിഡി സതീശൻ