ETV Bharat / city

കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതി ചൊവ്വാഴ്‌ച (04.01.22), കെ റെയിലും പൊലീസ് അതിക്രമവും ചർച്ചയാകും

കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കരിനെതിരെ സ്വീകരിക്കേണ്ട നിലപാടുകള്‍ യോഗത്തിലെ മുഖ്യ ചര്‍ച്ച വിഷയമാകും

author img

By

Published : Jan 3, 2022, 8:23 PM IST

kpcc political affairs committee meet tomorrow  കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതി നാളെ  കെ റെയില്‍ കോണ്‍ഗ്രസ് യോഗം  k rail kpcc meet
കലുഷിത അന്തരീക്ഷത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതി നാളെ

തിരുവനന്തപുരം: ഗവര്‍ണര്‍ ഡി. ലിറ്റ് വിഷയങ്ങളില്‍ ഭിന്ന സ്വരങ്ങളുയരുന്നതിനിടെ കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗം ചൊവ്വാഴ്‌ച (04.01.22) ചേരും. ഇന്ദിര ഭവനില്‍ പ്രസിഡന്‍റ് കെ സുധാകരന്‍റെ അധ്യക്ഷതയില്‍ രാവിലെ 10.30നാണ് യോഗം. കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കരിനെതിരെ സ്വീകരിക്കേണ്ട നിലപാടുകളും കെ റെയില്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് രൂപം നല്‍കുന്നതുമാകും യോഗത്തിലെ മുഖ്യ ചര്‍ച്ച വിഷയം.

യുഡിഎഫിന്‍റെ എതിര്‍പ്പ് തണുപ്പിക്കാനുള്ള തന്ത്രത്തിന്‍റെ ഭാഗമായാണ് മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറായതെന്ന് കോണ്‍ഗ്രസ് കരുതുന്നു. പാരിസ്ഥിതികാഘാത പഠനമോ സാമൂഹികാഘാത പഠനമോ നടത്താതെ പദ്ധതി നടപ്പാക്കുക തന്നെ ചെയ്യും എന്നു പ്രഖ്യാപിച്ച ശേഷം ചര്‍ച്ച നടത്തുന്ന തന്ത്രത്തില്‍ വീഴേണ്ടതില്ലെന്നൊരു തീരുമാനം കോണ്‍ഗ്രസിനുണ്ട്.

സംസ്ഥാനത്താകമാനം സാധാരണക്കാര്‍ക്ക് നേരെ പൊലീസ് നടത്തുന്ന അതിക്രമങ്ങളില്‍ ഇരകള്‍ക്ക് നിയമസഹായവും വൈദ്യസഹായവും കോണ്‍ഗ്രസ് ഏറ്റെടുക്കണം എന്നൊരഭിപ്രായവും ഉയരുന്നുണ്ട്. ഇക്കാര്യവും യോഗത്തില്‍ ചര്‍ച്ചയാകും.

ഗവര്‍ണര്‍ വിഷയത്തില്‍ കെപിസിസി പ്രസിഡന്‍റിന്‍റേയും പ്രതിപക്ഷ നേതാവിന്‍റേയും നിലപാടിന് വിരുദ്ധമായി രമേശ് ചെന്നിത്തല നടത്തിയ അഭിപ്രായ പ്രകടനം ബിജെപി ആയുധമാക്കിയെന്നൊരു വികാരവും ഔദ്യോഗിക നേതൃത്വത്തിനുണ്ട്. കെ റെയില്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടിനെതിരെ ശശി തരൂര്‍ എംപി നടത്തിയ പരസ്യമായ അഭിപ്രായ പ്രകടനവും യോഗത്തില്‍ ചര്‍ച്ചയാകും.

Also read: കണ്ണൂർ വിസി നിയമന വിവാദം: കോൺഗ്രസിൽ ഭിന്നതയില്ലെന്ന് പ്രതിപക്ഷ നേതാവ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.