ETV Bharat / city

Kodiyeri Balakrishnan: കോടിയേരി ബാലകൃഷ്‌ണന്‍ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി - സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പുതിയ വാര്‍ത്ത

Kodiyeri Balakrishnan return as cpm state secretary: ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കോടിയേരി വീണ്ടും സെക്രട്ടറി തലപ്പത്തേക്ക് എത്തുന്നത്.

kodiyeri balakrishnan return as cpm state secretary  kodiyeri balakrishnan latest news  cpm state secretariat kodiyeri  കോടിയേരി ബാലാകൃഷ്‌ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി  കോടിയേരി തിരിച്ചെത്തി  സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പുതിയ വാര്‍ത്ത  കോടിയേരി വീണ്ടും സെക്രട്ടറി
Kodiyeri Balakrishnan: കോടിയേരി ബാലാകൃഷ്‌ണന്‍ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി
author img

By

Published : Dec 3, 2021, 1:44 PM IST

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്‌ണന്‍ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കോടിയേരി വീണ്ടും സെക്രട്ടറി തലപ്പത്തേക്ക് എത്തുന്നത്.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവന്‍ സംസ്ഥാന സെക്രട്ടറിയുടെ ചുമതല നല്‍കിയത്. വിജയരാഘവന്‍ എല്‍ഡിഎഫ് കണ്‍വീനറായി തുടരും.

രോഗബാധിതനായി ഏറെ നാള്‍ കോടിയേരി ചികിത്സയിലായിരുന്നു. ആരോഗ്യപരമായ കാരണങ്ങള്‍ പറഞ്ഞായിരുന്നു അവധിയെങ്കിലും മകന്‍ ബിനീഷ് കോടിയേരി ജയിലിലായതിനെ തുടര്‍ന്നാണ് കോടിയേരി സെക്രട്ടറി സ്ഥാനത്തു നിന്ന് മാറിയത്.

കഴിഞ്ഞ മാസം കര്‍ണാടക ഹൈക്കോടതി ബിനീഷിന് ജാമ്യം അനുവദിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സെക്രട്ടറി സ്ഥാനത്തേയ്ക്ക് തിരിച്ചെത്തണമെന്ന ആവശ്യം പാര്‍ട്ടിയില്‍ നിന്നും ഉയര്‍ന്നിരുന്നു.

Also read: 12 എംപിമാരെ പുറത്തുനിര്‍ത്തിയ സംഭവം അസാധാരണം : കോടിയേരി ബാലകൃഷ്ണന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.