ETV Bharat / city

സ്വര്‍ണക്കടത്ത്; തെറ്റ് ചെയ്തവർ രക്ഷപ്പെടില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ - gold smuggling kodiyeri balakrishnan

കേസില്‍ ആർക്കും എൽ.ഡി.എഫിന്‍റെയോ സര്‍ക്കാരിന്‍റെയോ ഒരു സഹായവും ലഭിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി

സ്വര്‍ണക്കടത്ത് കോടിയേരി ബാലകൃഷ്ണൻ  കേന്ദ്ര ഏജൻസി കസ്റ്റംസ്  gold smuggling case news  gold smuggling kodiyeri balakrishnan  cpm on kodiyeri balakrishnan
കോടിയേരി ബാലകൃഷ്ണൻ
author img

By

Published : Jul 7, 2020, 2:32 PM IST

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ തെറ്റ് ചെയ്തവർ ആരായാലും രക്ഷപ്പെടാൻ പോകുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേസില്‍ ആർക്കും എൽ.ഡി.എഫിന്‍റെയോ സര്‍ക്കാരിന്‍റെയോ ഒരു സഹായവും ലഭിക്കില്ല. സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി നിയമ നടപടിക്ക് വിധേയമാക്കണമെന്നും കൊടിയേരി ആവശ്യപ്പെട്ടു.

ആരെയും രക്ഷപ്പെടാൻ അനുവദിക്കാത്ത നിലപാടാണ് സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ സ്വീകരിക്കുന്നത്. ഇത് സംബന്ധിച്ച് ചില കേന്ദ്രങ്ങൾ നടത്തുന്ന പ്രചാരണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല. ഇത് പാർട്ടിക്കും സർക്കാരിനും എതിരായ രാഷ്ട്രീയ ദുരാരോപണങ്ങൾ മാത്രമാണ്. കേന്ദ്ര ഏജൻസിയായ കസ്റ്റംസ് നടത്തുന്ന അന്വേഷണത്തിൽ എല്ലാ വസ്തുതകളും പുറത്തു കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും കോടിയേരി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.