തിരുവനന്തപുരം: ചീഫ് സെക്രട്ടറി ടോം ജോസ് പ്രതിയായ കെഎംഎംഎൽ അഴിമതിക്കേസിൽ രേഖകൾ ഹാജരാക്കാൻ കോടതി നിർദേശം. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയാണ് രേഖകൾ ഹാജരാക്കാൻ ഉത്തരവിട്ടത്. അന്തിമ റിപ്പോർട്ടിൽ എല്ലാ രേഖകളും ഹാജരാക്കാൻ നിർദേശം നൽകിയിരുന്നെങ്കിലും രേഖകൾ ഹാജരാക്കാത്തതിനെ തുടർന്നാണ് നിർദേശം. നേരത്തെ വിജിലൻസ് അന്വേഷണ സംഘം ടോം ജോസിന് ക്ലീൻ ചിറ്റ് നൽകിയിരുന്നു.ഇതിനെതിരെ പരാതിക്കാരൻ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കവേയാണ് കോടതിയുടെ നിർദേശം. ടോം ജോസ് കെഎംഎംഎൽ എംഡിയായിരിക്കെ 250 മെട്രിക് ടൺ മഗ്നീഷ്യം ഇറക്കുമതി ചെയ്തതിൽ 1.23 കോടി സർക്കാരിന് നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.
കെഎംഎംഎൽ അഴിമതി കേസ്; രേഖകളെല്ലാം ഹാജരാക്കണമെന്ന് കോടതി - ടോം ജോസ്
ടോം ജോസ് കെഎംഎംഎൽ എംഡിയായിരിക്കെ 250 മെട്രിക് ടൺ മഗ്നീഷ്യം ഇറക്കുമതി ചെയ്തതിൽ 1.23 കോടി സർക്കാരിന് നഷ്ടമുണ്ടാക്കിയെന്നാണ് കേസ്
തിരുവനന്തപുരം: ചീഫ് സെക്രട്ടറി ടോം ജോസ് പ്രതിയായ കെഎംഎംഎൽ അഴിമതിക്കേസിൽ രേഖകൾ ഹാജരാക്കാൻ കോടതി നിർദേശം. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയാണ് രേഖകൾ ഹാജരാക്കാൻ ഉത്തരവിട്ടത്. അന്തിമ റിപ്പോർട്ടിൽ എല്ലാ രേഖകളും ഹാജരാക്കാൻ നിർദേശം നൽകിയിരുന്നെങ്കിലും രേഖകൾ ഹാജരാക്കാത്തതിനെ തുടർന്നാണ് നിർദേശം. നേരത്തെ വിജിലൻസ് അന്വേഷണ സംഘം ടോം ജോസിന് ക്ലീൻ ചിറ്റ് നൽകിയിരുന്നു.ഇതിനെതിരെ പരാതിക്കാരൻ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കവേയാണ് കോടതിയുടെ നിർദേശം. ടോം ജോസ് കെഎംഎംഎൽ എംഡിയായിരിക്കെ 250 മെട്രിക് ടൺ മഗ്നീഷ്യം ഇറക്കുമതി ചെയ്തതിൽ 1.23 കോടി സർക്കാരിന് നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.
Body:.
Conclusion: