തിരുവനന്തപുരം : എസ്എഫ്ഐ പ്രവര്‍ത്തകര്‍ വാഴ വയ്‌ക്കേണ്ടത് സംസ്ഥാനത്തെ ആഭ്യന്തര മന്ത്രിയുടെ കസേരയിലെന്ന് കെ.കെ രമ എംഎല്‍എ. എകെജി സെൻ്റർ ആക്രമിച്ചവരെ ഇതുവരെ പിടികൂടാനാകാത്തത് ആഭ്യന്തര വകുപ്പിന്‍റെ പരാജയമാണെന്നും കെ.കെ രമ ആരോപിച്ചു. എകെജി സെന്‍റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ആരോപണങ്ങള്‍ക്ക് നേരെ മുഖ്യമന്ത്രി ക്ഷുഭിതനാവുകയാണ്. സര്‍ക്കാര്‍ പ്രതിസന്ധിയിലാകുന്ന സമയത്ത് അക്രമങ്ങള്‍ അഴിച്ചുവിട്ട് വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും കെ.കെ രമ ആരോപിച്ചു. കള്ളൻ കപ്പലിൽ തന്നെയാണ്. ഇതിന്‍റെ കപ്പിത്താന്‍ ആരാണെന്ന് മാത്രമേ കണ്ടെത്താനുള്ളൂവെന്നും കെ.കെ രമ നിയമസഭയില്‍ പറഞ്ഞു.
Also read: എകെജി സെന്‍റർ ആക്രമണം; പ്രതികളെ പിടികൂടാനാകാതെ പൊലീസ്