ETV Bharat / city

ഓപ്പറേഷൻ ഗംഗ; യുക്രൈനിൽ നിന്ന് 53 മലയാളി വിദ്യാർഥികൾ കൂടി തിരിച്ചെത്തി

ഉക്രെയിനുള്ള വിദ്യാർഥികൾക്കും നാട്ടിലുള്ള അവരുടെ രക്ഷകർത്താക്കൾക്കും ബന്ധപ്പെടുന്നതിനായി നോർക്ക റൂട്ട്‌സിന്‍റെ 24 മണിക്കൂർ കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. 1800-425-3939 എന്ന ടോൾഫ്രീ നമ്പറിൽ സഹായം ലഭ്യമാകും.

ഓപ്പറേഷൻ ഗംഗ  53 KERALA STUDENTS RETURNED FROM UKRAINE  KERALA STUDENTS RETURNED FROM UKRAINE  യുക്രൈനിൽ നിന്ന് 53 മലയാളി വിദ്യാർഥികൾ കൂടി തിരിച്ചെത്തി  യുക്രൈൻ  Operation ganga  Russia attack Ukraine  Russia Ukraine War  Russia-ukraine conflict  റഷ്യ യുക്രൈൻ യുദ്ധം  റഷ്യയുടെ യുക്രൈൻ അധിനിവേശം
ഓപ്പറേഷൻ ഗംഗ; യുക്രൈനിൽ നിന്ന് 53 മലയാളി വിദ്യാർഥികൾ കൂടി തിരിച്ചെത്തി
author img

By

Published : Mar 1, 2022, 8:33 PM IST

തിരുവനന്തപുരം: യുക്രൈനിലെ യുദ്ധ ഭൂമിയിൽ നിന്ന് 53 മലയാളി വിദ്യാർഥികൾകൂടി മടങ്ങിയെത്തി. ന്യൂഡൽഹി വിമാനത്താവളം വഴി 47 പേരും മുംബൈ വിമാനത്താവളം വഴി ആറ് പേരുമാണ് ഇന്ന് (01.03.2022) രാജ്യത്തേക്ക് മടങ്ങിയെത്തിയത്. ഇതോടെ 'ഓപ്പറേഷൻ ഗംഗ' രക്ഷാദൗത്യം വഴി തിരികെയെത്തിയ മലയാളി വിദ്യാർഥികളുടെ ആകെ എണ്ണം 184 ആയി.

ബുക്കാറസ്റ്റിൽ നിന്നും ബുഡാപെസ്റ്റിൽ നിന്നുമുള്ള രണ്ട് ഇൻഡിഗോ വിമാനങ്ങളിലാണ് 47 മലയാളി വിദ്യാർഥികൾ ഇന്ന് ഉച്ചയ്ക്ക് ന്യൂഡൽഹിയിൽ എത്തിയത്. ഇതിൽ 11 പേരെ കണ്ണൂർ വിമാനത്താവളം വഴിയും 20 പേരെ കൊച്ചി വിമാനത്താവളം വഴിയും 16 പേരെ തിരുവനന്തപുരം വിമാനത്താവളം വഴിയും കേരളത്തിലെത്തിക്കും.

രക്ഷാദൗത്യത്തിന്‍റെ ആദ്യ ദിനമായ ഫെബ്രുവരി 27ന് 57ഉം രണ്ടാം ദിവസം 48ഉം മലയാളി വിദ്യാർഥികൾ ന്യൂഡൽഹിയിൽ എത്തിയിരുന്നു. ബുക്കാറസ്റ്റിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം ഇന്ന് രാത്രി 9.20ന് ഡൽഹിയിൽ എത്തുന്നുണ്ട്. ഈ വിമാനത്തിലും മലയാളി വിദ്യാർഥികൾ ഉണ്ട്.

ഡൽഹി വിമാനത്താവളം വഴി ഇതുവരെ 152 മലയാളി വിദ്യാർഥികൾ മടങ്ങിയെത്തിയിട്ടുണ്ട്. ഡൽഹിയിലെത്തുന്ന വിദ്യാർഥികളെ വിമാന ടിക്കറ്റ് ലഭ്യതയനുസരിച്ച്‌ കേരളത്തിലേക്ക് എത്തിക്കുന്ന പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാരിന്‍റെ നേതൃത്വത്തിൽ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.

പ്രവർത്തനം ഏകോപിപ്പിച്ച് സംസ്ഥാന സർക്കാർ

മുംബൈ വിമാനത്താവളം വഴി ഇതുവരെ 32 പേർ മടങ്ങിയെത്തി. ഇന്ന് രാവിലെ 7.30ന് ബുക്കാറസ്റ്റിൽ നിന്നും മുംബൈ വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ആറ്‌ മലയാളി വിദ്യാർഥികൾ എത്തിയത്. ഇവരിൽ മൂന്നു പേരെ തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിലും രണ്ടു പേരെ കൊച്ചിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലും നാട്ടിൽ എത്തിച്ചു. ഒരാൾ മുംബൈയിൽ സ്ഥിരതാമസമാക്കിയ മലയാളി വിദ്യാർഥിയാണ്.

ഫെബ്രുവരി 27ന് 26 വിദ്യാർഥികൾ മുംബൈ വഴി മടങ്ങിയെത്തിയിരുന്നു. ന്യൂഡൽഹിയിലും മുംബൈയിലുമെത്തുന്ന മലയാളി വിദ്യാർഥികൾ കേരളത്തിൽ അവരുടെ വീടുകളിൽ എത്തുന്നതുവരെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്‌ സംസ്ഥാന സർക്കാരിന്‍റെ ഉദ്യോഗസ്ഥ സംഘം ഇരു വിമാനത്താവളങ്ങളിലും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്.

135 വിദ്യാർഥികൾ കേരളത്തിലെത്തി

ഇതുവരെ 135 വിദ്യാർഥികൾ കേരളത്തിൽ എത്തിയിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിലായി 41 പേർ ഇന്ന് മാത്രം എത്തിയവരാണ്. ഓരോരുത്തരുടേയും സ്വദേശത്തോട് ഏറ്റവും അടുത്തുള്ള വിമാനത്താവളത്തിലേക്കുള്ള ടിക്കറ്റ് ലഭ്യതയനുസരിച്ചാണ്‌ നാട്ടിലേക്ക് അയക്കുന്നത്. മുംബൈയിൽ നിന്നും ഡൽഹിയിൽ നിന്നും നാട്ടിൽ എത്തുന്നതുവരെയുള്ള ടിക്കറ്റ് ചെലവ് സംസ്ഥാന സർക്കാരാണ്‌ വഹിക്കുന്നത്.

ന്യൂഡൽഹി വിമാനത്താവളത്തിൽ കേരള ഹൗസിലെ ലെയ്‌സൺ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ പ്രത്യേക കൺട്രോൾ റൂം തുറന്നാണ്‌ പ്രവർത്തനം. മുംബൈ വിമാനത്താവളത്തിൽ മുംബൈ കേരള ഹൗസിലെ നോർക്ക വിഭാഗത്തിന്‍റെ നേതൃത്വത്തിലാണ്‌ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

കേരളത്തിലെത്തുന്ന വിദ്യാർഥികളുടെ യാത്രയടക്കമുള്ള കാര്യങ്ങൾക്കു മേൽനോട്ടം വഹിക്കുന്നതിനായി നോർക്ക റൂട്സിലെ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമേ യുക്രൈനുള്ള വിദ്യാർഥികൾക്കും നാട്ടിലുള്ള അവരുടെ രക്ഷാകർത്താക്കൾക്കും ബന്ധപ്പെടുന്നതിനായി നോർക്ക റൂട്സിന്‍റെ 24 മണിക്കൂർ കൺട്രോൾ റൂമും പ്രവർത്തിക്കുന്നുണ്ട്. 1800-425-3939 എന്ന ടോൾഫ്രീ നമ്പറിൽ സഹായം ലഭ്യമാകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.