തിരുവനന്തപുരം: എസ്എസ്എൽസി ഫലപ്രഖ്യാപനം കഴിഞ്ഞും ഫലമറിയാനാകാതെ വിദ്യാർഥികൾ. ഫലം ലഭ്യമാകുന്ന സൈറ്റുകൾ നിശ്ചലമായതോടെയാണ് റിസൾട്ട് വൈകുന്നത്.
വൈകീട്ട് മൂന്ന് മണി മുതൽ വിവിധ വെബ്സൈറ്റുകൾ വഴി ഫലം അറിയാമെന്നായിരുന്നു നേരത്തെ വിദ്യാഭ്യാസവകുപ്പ് അറിയിച്ചിരുന്നത്. സാങ്കേതിക പ്രതിസന്ധി പരിഹരിക്കാൻ വിദ്യാഭ്യാസ വകുപ്പ് ശ്രമം തുടങ്ങി.
Read more: എസ്.എസ്.എല്‍.സി പരീക്ഷ ഫലം പ്രഖ്യാപിച്ചു ; 99.47% വിജയം
ഈ വര്‍ഷത്തെ എസ്എസ്എൽസി പരീക്ഷയിൽ റെക്കോഡ് വിജയശതമാനമാണ് രേഖപ്പെടുത്തിയത്. 99.47 ശതമാനം കുട്ടികളാണ് ഉപരിപഠനത്തിന് അർഹത നേടിയത്. കഴിഞ്ഞ വർഷത്തേക്കാൾ 0.65 ശതമാനം കൂടുതല്‍.
42,887 റെഗുലർ വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 4,19,651 വിദ്യാർഥികൾ ഉന്നതപഠനത്തിന് അർഹത നേടിയതായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.