ETV Bharat / city

റേഷന്‍ കാര്‍ഡുകള്‍ ഇനി മുതല്‍ എടിഎം കാര്‍ഡ് രൂപത്തിലും ; ഓണ്‍ലൈനായി അപേക്ഷിക്കാം - ration card atm

കൈകാര്യം ചെയ്യാനും സൂക്ഷിയ്ക്കാനും സൗകര്യപ്രദമായ രീതിയില്‍ എടിഎം കാര്‍ഡുകളുടെ മാതൃകയിലാണ് പുതിയ റേഷന്‍ കാര്‍ഡുകള്‍

റേഷന്‍ കാര്‍ഡ് വാര്‍ത്ത  റേഷന്‍ കാര്‍ഡ്  റേഷന്‍ കാര്‍ഡ് എടിഎം കാര്‍ഡ് വാര്‍ത്ത  റേഷന്‍ കാര്‍ഡ് എടിഎം  റേഷന്‍ കാര്‍ഡ് എടിഎം മാതൃക വാര്‍ത്ത  റേഷന്‍ കാര്‍ഡ് എടിഎം മാതൃക  സ്‌മാര്‍ട്ട് റേഷന്‍ കാര്‍ഡ് വാര്‍ത്ത  സ്‌മാര്‍ട്ട് റേഷന്‍ കാര്‍ഡ്  smart ration card news  smart ration card  ration card atm card news  ration card atm card  ration card atm  ration card atm news
റേഷന്‍ കാര്‍ഡുകള്‍ ഇനി മുതല്‍ എടിഎം കാര്‍ഡ് രൂപത്തിലും; ഓണ്‍ലൈനായി അപേക്ഷിയ്ക്കാം
author img

By

Published : Nov 1, 2021, 8:29 PM IST

തിരുവനന്തപുരം : സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുകള്‍ ചൊവ്വാഴ്‌ച മുതല്‍ സ്‌മാര്‍ട്ട് കാര്‍ഡ് രൂപത്തിലേയ്ക്ക് മാറുന്നു. കൈകാര്യം ചെയ്യാനും സൂക്ഷിയ്ക്കാനും സൗകര്യപ്രദമായ രീതിയില്‍ എടിഎം കാര്‍ഡുകളുടെ മാതൃകയിലാണ് പുതിയ റേഷന്‍ കാര്‍ഡുകള്‍.

പിവിസി കാര്‍ഡുകളായി തയ്യാറാക്കുന്ന പുതിയ കാര്‍ഡില്‍ ക്യൂ ആര്‍കോഡും ബാര്‍ കോഡും ഉണ്ടാകും. നിലവിലുള്ള പുസ്‌തക രൂപത്തിലോ, ഇ-കാര്‍ഡ് രൂപത്തിലോ ഉള്ള റേഷന്‍ കാര്‍ഡുകള്‍ തുടര്‍ന്നും ഉപയോഗിക്കാം. ആവശ്യമുള്ളവര്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിന്‍ വഴിയോ ഓണ്‍ലൈനായി അപേക്ഷിയ്ക്കാവുന്നതാണ്.

Also read: രാജ്യമൊട്ടാകെ ഒറ്റ റേഷന്‍ കാര്‍ഡ്; ആനുകൂല്യം 70 കോടി ഗുണഭോക്താക്കൾക്ക്

പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം ചൊവ്വാഴ്‌ച രാവിലെ 11 മണിയ്ക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍വച്ച് സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പുമന്ത്രി ജി.ആര്‍ അനില്‍ നിര്‍വഹിക്കും. പുതിയ സ്‌മാര്‍ട്ട് റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനിലൂടെ മാത്രമേ സ്വീകരിയ്ക്കുകയുള്ളൂ. ഇതിനായി സര്‍ക്കാരിലേക്ക് ഓണ്‍ലൈന്‍ അപേക്ഷാഫീസ് നല്‍കേണ്ടതില്ല.

അപേക്ഷകരുടെ മൊബൈല്‍ ഫോണിലേക്ക് വരുന്ന രഹസ്യ പാസ്‌വേര്‍ഡ് ഉപയോഗിച്ച് കാര്‍ഡ് പ്രിന്‍റ് ചെയ്‌തെടുക്കാവുന്നതാണ്. സ്‌മാര്‍ട്ട് റേഷന്‍ കാര്‍ഡ് അപേക്ഷ നല്‍കാനോ കാര്‍ഡ് വാങ്ങാനോ സപ്ലൈ ഓഫിസുകളില്‍ പോകേണ്ടതില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.