ETV Bharat / city

Kerala rain: മഴ മുന്നറിയിപ്പ് പിന്‍വലിക്കാറായിട്ടില്ല; ജാഗ്രത തുടരണമെന്ന് മന്ത്രി കെ രാജന്‍ - ദുരന്ത നിവാരണ സാക്ഷരത

ബംഗാൾ ഉൾക്കടലിൽ ജവാദ് ചുഴലിക്കാറ്റിന് സാധ്യതയുണ്ട്. തെക്കു കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്ന ലക്ഷദ്വീപ് പ്രദേശങ്ങളിലുമായി ചക്രവാതച്ചുഴിയും നിലനിൽക്കുന്നു.

k rajan kerala rain  kerala revenue minister on withdrawing rain alert  കെ രാജന്‍ മഴ മുന്നറിയിപ്പ്  റവന്യൂമന്ത്രി മഴ ജാഗ്രത  ദുരന്ത നിവാരണ സാക്ഷരത  കേരളം മഴ മന്ത്രി കെ രാജന്‍
K Rajan on rain in Kerala: സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പിന്‍വലിക്കാറായിട്ടില്ല; ജാഗ്രത തുടരണമെന്ന് മന്ത്രി കെ രാജന്‍
author img

By

Published : Nov 30, 2021, 5:47 PM IST

തിരുവനന്തപുരം: സംസ്ഥാനം മഴ ജാഗ്രതയിൽ നിന്ന് പിന്മാറാവുന്ന ഘട്ടത്തിലെത്തിയിട്ടില്ലെന്ന് റവന്യൂമന്ത്രി കെ രാജൻ. മണ്ണിടിച്ചിലിനും ഇടിയോടു കൂടിയ ശക്തമായ മഴയ്ക്കുമുള്ള സാധ്യതകൾ നിലനിൽക്കുകയാണ്.

ബംഗാൾ ഉൾക്കടലിൽ ജവാദ് ചുഴലിക്കാറ്റിന് സാധ്യതയുണ്ട്. തുലാവർഷ സീസണിലെ രണ്ടാമത്തെയും ഈ വർഷത്തെ അഞ്ചാമത്തെയും ചുഴലിക്കാറ്റാണ് ജവാദ്. ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കാനിടയില്ലെങ്കിലും ജാഗ്രത വേണം. തെക്കു കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്ന ലക്ഷദ്വീപ് പ്രദേശങ്ങളിലുമായി ചക്രവാതച്ചുഴിയും നിലനിൽക്കുന്നു.

ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് 75 ശതമാനം മുതൽ 193 ശതമാനം വരെ അധികമഴ ലഭിച്ചു. സംസ്ഥാനത്തിൻ്റെ കാലാവസ്ഥ പ്രവചനാതീതമായ തരത്തിൽ മാറുന്ന പശ്ചാത്തലത്തിൽ ദുരന്തനിവാരണ സാക്ഷരത കൊണ്ടുവരാൻ സർക്കാർ ആലോചിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.

ഇതിനുള്ള പാഠ്യപദ്ധതി തയ്യാറാക്കാൻ ഐഎംഡിയെ ചുമതലപ്പെടുത്തും. കുടുംബശ്രീ, എൻസിസി തുടങ്ങി എല്ലാ ധാരകളെയും ഉൾപ്പെടുത്തി ദുരന്തനിവാരണ പഠനവും പ്രചാരണവും നടപ്പാക്കാനാണ് ആലോചിക്കുന്നതെന്നും മന്ത്രി കെ രാജൻ പറഞ്ഞു.

Also read: Kerala Rain Updates: ബംഗാള്‍ ഉള്‍ക്കടലിലും അറിബിക്കടലിലും പുതിയ ന്യൂനമര്‍ദം; കേരളത്തില്‍ മഴ ശക്തമാകും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.