ETV Bharat / city

പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകൾ ഇന്നുമുതൽ; എസ്എസ്എൽസി നാളെ

author img

By

Published : Mar 30, 2022, 7:46 AM IST

പരീക്ഷയ്ക്കുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു

kerala plus two exams latest  sslc exams to begin tomorrow  kerala public exams 2022  plus two hse exams latest  plus two vhse examslatest  പ്ലസ് ടു പരീക്ഷ ഇന്ന്  വിഎച്ച്എസ്ഇ പരീക്ഷ  എസ്‌എസ്‌എൽസി നാളെ  വിദ്യാഭ്യാസ വകുപ്പ് പൊതു പരീക്ഷ  ഹയര്‍ സെക്കന്‍ഡറി പരീക്ഷ  പത്താം ക്ലാസ് പരീക്ഷ നാളെ
പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകൾ ഇന്നുമുതൽ; എസ്എസ്എൽസി നാളെ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ പൊതു പരീക്ഷകള്‍ ഇന്ന് (30.03.2022) തുടങ്ങും. പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകള്‍ ഇന്നും എസ്‌എസ്‌എൽസി പരീക്ഷ നാളെയും ആരംഭിയ്ക്കും. പരീക്ഷയ്ക്കുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

4,32,436 വിദ്യാര്‍ഥികളാണ് ഇന്ന് പ്ലസ്‌ ടു പരീക്ഷ എഴുതുന്നത്. റഗുലര്‍ വിഭാഗത്തില്‍ 3, 65,871 വിദ്യാര്‍ഥികളും പ്രൈവറ്റായി 20,768 പേരുമാണ് പരീക്ഷ എഴുതുന്നത്. 45,796 പേര്‍ ഓപ്പണ്‍ വിഭാഗത്തിലും പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.

Also read: പ്ലസ് ടു പരീക്ഷയ്‌ക്കുള്ള ഒരുക്കങ്ങൾ പൂർണം ; വിദ്യാര്‍ഥികള്‍ക്ക് മന്ത്രിയുടെ ആശംസ

2,005 സെന്‍ററുകളാണ് ആകെയുള്ളത്. ലക്ഷദ്വീപില്‍ 9 സെന്‍ററുകളും ഗള്‍ഫ് മേഖലയില്‍ 8 സെന്‍ററുകളും സജ്ജമാക്കിയിട്ടുണ്ട്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 339 പരീക്ഷ കേന്ദ്രങ്ങളിലായി 31,332 കുട്ടികളാണ് പരീക്ഷ എഴുതുന്നത്.

ഏപ്രില്‍ 26 വരെയാണ് പ്ലസ് ടു പരീക്ഷ. പ്രാക്‌ടിക്കല്‍ പരീക്ഷ മെയ് മൂന്നിനും ആരംഭിയ്ക്കും. നാളെയാണ് പത്താം ക്ലാസ് പരീക്ഷ ആരംഭിയ്ക്കുന്നത്. 4,27,407 വിദ്യാര്‍ഥികളാണ് പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്.

ഏപ്രില്‍ 29ന് എസ്എസ്എല്‍സി പരീക്ഷ അവസാനിയ്ക്കും. ഐടി പ്രാക്‌ടിക്കല്‍ പരീക്ഷകള്‍ മേയ് 3 മുതല്‍ 10 വരെയും നടക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.