തിരുവനന്തപുരം: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പച്ചക്കറി സംഭരണകേന്ദ്രം തുടങ്ങാൻ ആലോചനയുമായി കേരളം. ഇതിനായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. വിലക്കയറ്റം പിടിച്ചുനിർത്താൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കൃഷിമന്ത്രിമാരുടെ യോഗം കേരളം വിളിക്കും. മറ്റു സംസ്ഥാനങ്ങളുമായി അങ്ങോട്ടുമിങ്ങോട്ടും സഹായം ഉറപ്പാക്കുക എന്നതാണ് ദക്ഷിണേന്ത്യൻ മന്ത്രിമാരുമായി നടത്തുന്ന ചർച്ചയുടെ ലക്ഷ്യമെന്നും കൃഷിമന്ത്രി പറഞ്ഞു.
കേരളം പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്‌തത ഉറപ്പുവരുത്തും വരെ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കണം. നിലവിൽ വിലക്കയറ്റം പ്രതിരോധിക്കാനുള്ള വഴികൾ ആണ് നോക്കുന്നത്. തെങ്കാശിയിലെ സംഭരണകേന്ദ്രം തുടർന്നും പ്രവർത്തിക്കും. ഹോർട്ടികോർപ്പിന് പുറമെ ഇക്കോ ഷോപ്പ് വഴിയും പച്ചക്കറിവിൽപന നടത്തുമെന്ന് മന്ത്രി പറഞ്ഞു.
ALSO READ: Periya Murder Case: പെരിയ ഇരട്ടക്കൊല; കൃത്യത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്