ETV Bharat / city

Kerala newborn dies: തലസ്ഥാനത്ത് നവജാത ശിശു മരിച്ചു; ചികിത്സ പിഴവെന്ന് ബന്ധുക്കൾ

author img

By

Published : Nov 30, 2021, 9:47 AM IST

Updated : Nov 30, 2021, 12:24 PM IST

Kerala newborn dies: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഡോക്‌ടർ കൃത്യസമയത്ത് ലേബർ റൂമിൽ ഉണ്ടായിരുന്നില്ലെന്നും അതിനാലാണ് കുട്ടി മരിച്ചതെന്നും ആരോപിച്ചാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. എന്നാൽ ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചു.

Newborn baby died  died during delivery  Newborn died Trivandrum  baby died due to medical error  പ്രസവത്തിനിടെ നവജാത ശിശു മരിച്ചു  ചികിത്സാപിഴവ് മൂലം കുട്ടി മരിച്ചു  നെടുമങ്ങാട് ജില്ലാ ആശുപത്രി
Newborn baby died: പ്രസവത്തിനിടെ നവജാത ശിശു മരിച്ചു; ചികിത്സാ പിഴവ് മൂലമെന്ന് ബന്ധുക്കൾ

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവത്തിനിടെ നവജാത ശിശു മരിച്ചു. വിതുര സ്വദേശികളായ മൻസാദിൻ്റെയും ഫാത്തിമയുടെയും കുട്ടിയാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.

കഴിഞ്ഞിവസം രാവിലെ വീട്ടിൽ വെച്ചുണ്ടായ വയറുവേദനയെ തുടർന്നാണ് ഫാത്തിമയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. പിന്നാലെ ലേബർ റൂമിൽ പ്രവേശിപ്പിക്കുക ആയിരുന്നു. തുടർന്നാണ് കുട്ടി മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചത്.

Kerala newborn dies: അതേസമയം ചികിത്സാപിഴവ് മൂലമാണ് കുട്ടി മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കൾ നെടുമങ്ങാട് പൊലീസിൽ പരാതി നൽകി. ആശുപത്രിയിലെ ഡോക്‌ടർ പ്രിയയുടെ ചികിത്സയിലായിരുന്നു ഇവർ. എന്നാൽ ഡോക്‌ടർ കൃത്യസമയത്ത് ലേബർ റൂമിൽ ഉണ്ടായിരുന്നില്ല എന്നും ബന്ധുക്കൾ ആരോപിച്ചു.

ALSO READ: Shot dead in Wayanad: വയനാട്ടില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചു; ബന്ധുവിന് പരിക്ക്

എന്നാൽ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും, പൊക്കിൾകൊടി കുഞ്ഞിന്‍റെ കഴുത്തിൽ ചുറ്റിയായിരുന്നു മരണം സംഭവിച്ചതെന്നും അധികൃതർ പറഞ്ഞു. കുട്ടിയെ രക്ഷിക്കാൻ പരമാവധി ശ്രമിച്ചു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ.

Last Updated : Nov 30, 2021, 12:24 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.