ന്യൂഡൽഹി: സിൽവർലൈൻ പദ്ധതിക്കെതിരെ പാർലമെന്‍റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ യുഡിഎഫ് എംപിമാരെ കൈയേറ്റം ചെയ്‌തതിൽ പ്രതിഷേധം ആളിക്കത്തുന്നു. ഇന്ന് രാവിലെയാണ് പാർലമെന്‍റിലേക്ക് മാർച്ച് നടത്തിയ കേരളത്തിൽ നിന്നുള്ള എംപിമാരെ സുരക്ഷ ഉദ്യോഗസ്ഥർ കൈയേറ്റം ചെയ്‌തത്. സംഭവത്തിൽ വിശദീകരണവുമായി ഡൽഹി പൊലീസും രംഗത്തെത്തി.
സംഭവത്തിൽ ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ രംഗത്തെത്തി. നമ്മുടെ രാജ്യത്തിന്‍റെ ജനാധിപത്യ ശബ്‌ദത്തെ നിശബ്‌ദമാക്കാൻ ഭരണകൂടത്തിന്‍റെ അധികാര ദുരുപയോഗം അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്‌തു.
-
The preposterous misuse of State power to silence our nation's democratic voice is unacceptable!
— K C Venugopal (@kcvenugopalmp) March 24, 2022 " class="align-text-top noRightClick twitterSection" data="
While the CPIM destroys Kerala's future through its Silver-line project & bulldozes the people's voice of protest, BJP's diktat has led to manhandling of MPs by Delhi Police.
Shame! pic.twitter.com/L0JgnVbsxF
">The preposterous misuse of State power to silence our nation's democratic voice is unacceptable!
— K C Venugopal (@kcvenugopalmp) March 24, 2022
While the CPIM destroys Kerala's future through its Silver-line project & bulldozes the people's voice of protest, BJP's diktat has led to manhandling of MPs by Delhi Police.
Shame! pic.twitter.com/L0JgnVbsxFThe preposterous misuse of State power to silence our nation's democratic voice is unacceptable!
— K C Venugopal (@kcvenugopalmp) March 24, 2022
While the CPIM destroys Kerala's future through its Silver-line project & bulldozes the people's voice of protest, BJP's diktat has led to manhandling of MPs by Delhi Police.
Shame! pic.twitter.com/L0JgnVbsxF
സിപിഎം സിൽവർ ലൈൻ പദ്ധതിയിലൂടെ കേരളത്തിന്‍റെ ഭാവി നശിപ്പിക്കുകയും ജനങ്ങളുടെ പ്രതിഷേധത്തിന്‍റെ ശബ്‌ദം ആടിച്ചമർത്താൻ ശ്രമിക്കുകയും ചെയ്യുന്നു. ബിജെപിയുടെ ആജ്ഞ അനുസരിച്ച ഡൽഹി പൊലീസ് എംപിമാരെ കൈയേറ്റം ചെയ്തു. ലജ്ജാവഹം.. കെ.സി വേണുഗോപാൽ കൂട്ടിച്ചേർത്തു.
കേരളത്തിൽ നിന്നുള്ള എംപിമാരെ മർദിച്ചത് ജനാധിപത്യത്തിനെതിരായ കടന്നാക്രമണമാണെന്നും പിണറായി വിജയനും നരേന്ദ്ര മോദിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇത് വെളിവാക്കുന്നതെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ ട്വീറ്റ് ചെയ്‌തു.
-
The manhandling of Kerala MPs by @DelhiPolice at Vijay Chowk while they were returning to Parliament after staging a dharna against #KRail is an assault on democracy.
— K Sudhakaran (@SudhakaranINC) March 24, 2022 " class="align-text-top noRightClick twitterSection" data="
It reveals the unholy nexus between Pinarayi Vijayan and Narendra Modi. pic.twitter.com/riFnDqoBFe
">The manhandling of Kerala MPs by @DelhiPolice at Vijay Chowk while they were returning to Parliament after staging a dharna against #KRail is an assault on democracy.
— K Sudhakaran (@SudhakaranINC) March 24, 2022
It reveals the unholy nexus between Pinarayi Vijayan and Narendra Modi. pic.twitter.com/riFnDqoBFeThe manhandling of Kerala MPs by @DelhiPolice at Vijay Chowk while they were returning to Parliament after staging a dharna against #KRail is an assault on democracy.
— K Sudhakaran (@SudhakaranINC) March 24, 2022
It reveals the unholy nexus between Pinarayi Vijayan and Narendra Modi. pic.twitter.com/riFnDqoBFe
ALSO READ: സിൽവർലൈൻ അംഗീകാരം: പ്രതിഷേധങ്ങൾക്കിടെ മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
അതേസമയം സംഭവത്തിൽ വിശദീകരണവുമായി ഡൽഹി പൊലീസ് രംഗത്തെത്തി. ആർക്കും പരിക്കുകളൊന്നുമില്ല. തങ്ങൾ ആരാണെന്ന് വെളിപ്പെടുത്താതെ ബാരിക്കേടുകൾ തള്ളിമാറ്റി പാർലമെന്‍റിലേക്ക് കടക്കാൻ ശ്രമിച്ചവരെ സെക്യൂരിറ്റി ജീവനക്കാർ തടയുക മാത്രമാണ് ചെയ്‌തതെന്നും ഡൽഹി പൊലീസ് അറിയിച്ചു.