തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ ഇളവുകൾ വ്യാഴാഴ്‌ച മുതൽ പ്രാബല്യത്തില്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളിലുള്ള തദ്ദേശ മേഖലകളിൽ നിയന്ത്രണങ്ങളിൽ ഇളവില്ല. ഇവിടെ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തും. ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ തുടരും.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20- 30 നിരക്കിലുള്ള മേഖലകളിൽ ശക്തമായ നിയന്ത്രണങ്ങൾ ഉണ്ടാകും. ഇവിടെ ആവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം തുറക്കാം. ടിപിആർ എട്ട് ശതമാനത്തിൽ താഴെയുള്ള മേഖലകളിൽ എല്ലാ കടകളും നാളെ മുതൽ തുറക്കാം. 8-20 നിരക്കിലുള്ള സ്ഥലങ്ങളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്കു മാത്രമാണ് അനുമതി. ഓട്ടോ, ടാക്‌സി സർവീസുകൾക്കും അനുമതിയുണ്ട്.
Read more: സംസ്ഥാനം അൺലോക്കിലേക്ക്; ലോക്ക്ഡൗൺ മാർഗനിർദേശങ്ങളിൽ മാറ്റം
ലോക്ക്ഡൗണിനെ തുടർന്ന് നിർത്തിവച്ചിരുന്ന 30 ട്രെയിനുകൾ കൂടി ബുധനാഴ്‌ച സർവീസ് പുനരാരംഭിക്കും. കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്‌ദി, എറണാകുളം-കണ്ണൂർ ഇന്‍റര്‍ സിറ്റി, തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസ്, പാലരുവി എക്‌സ്പ്രസ്, എറണാകുളം-ബംഗളൂരു ഇന്‍റര്‍ സിറ്റി എക്‌സ്പ്രസ് എസ് ഉള്‍പ്പെടെയുള്ള ട്രെയിനുകളാണ് സര്‍വീസ് പുനരാരംഭിക്കുന്നത്.