ETV Bharat / city

Kerala Cabinet meeting: റെയില്‍ മേല്‍പ്പാലം: ത്രികക്ഷി കരാര്‍ ഒപ്പിടാന്‍ മന്ത്രിസഭ തീരുമാനം

Kerala cabinet meeting: ലെവല്‍ ക്രോസുകളുടെ എണ്ണം കുറച്ചു ഓവര്‍ ബ്രിഡ്‌ജുകളും അണ്ടര്‍ ബ്രിഡ്‌ജുകളും നിര്‍മിക്കുന്നതിനാണ് ധാരണാപത്രം.

Kerala cabinet meeting today  railway overbridge construction agreement  Kerala govt sign agreement with Union Surface Transport and Railway ministries  tripartite agreement on the railway overbridge in kerala  Permission for New aided colleges in kerala  Salary revision allowed in kerala  ഇന്നത്തെ കേരള മന്ത്രിസഭ തീരുമാനം  റെയില്‍ മേല്‍പ്പാലം നിര്‍മാണം  റെയില്‍ മേല്‍പ്പാലത്തിൽ ത്രികക്ഷി ധാരണ ഒപ്പിടാന്‍ ധാരണ  സംസ്ഥാനത്ത് പുതിയ എയ്‌ഡഡ് കോളജിന് അനുമതി  കേരളത്തിൽ ശമ്പള പരിഷ്‌ക്കരണം അനുവദിച്ചു
റെയില്‍ മേല്‍പ്പാലം: ത്രികക്ഷി കരാര്‍ ഒപ്പിടാന്‍ മന്ത്രിസഭ തീരുമാനം
author img

By

Published : Dec 1, 2021, 3:29 PM IST

തിരുവനന്തപുരം: റെയില്‍ മേല്‍പ്പാലം നിര്‍മാണത്തിന് ത്രികക്ഷി കരാര്‍ ഒപ്പിടാന്‍ മന്ത്രിസഭ തീരുമാനം. കേരളത്തിലെ റെയില്‍ മേല്‍പ്പാലങ്ങളുടെയും അടിപ്പാലങ്ങളുടെയും നിര്‍മാണത്തിനായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും റെയില്‍വേ മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ത്രികക്ഷി ധാരണ ഒപ്പിടാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു.

Kerala Cabinet meeting: സംസ്ഥാനത്ത് 428 ലെവല്‍ ക്രോസുകളാണുള്ളത്. അതില്‍ 143 എണ്ണത്തിലാണ് ഗതാഗതം കൂടുതല്‍. ഈ ലെവല്‍ ക്രോസുകളുടെ എണ്ണം കുറച്ചു ഓവര്‍ ബ്രിഡ്‌ജുകളും അണ്ടര്‍ ബ്രിഡ്‌ജുകളും നിര്‍മിക്കുന്നതിനാണ് ധാരണാപത്രം. ഇതിന്‍റെ ഭാഗമായി ഏറ്റെടുക്കേണ്ട മേല്‍പ്പാലങ്ങളുടെയും അടിപ്പാലങ്ങളുടെയും ലിസ്റ്റ് പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കും. ധാരണാപത്രം ഒപ്പിട്ട് ഒരു മാസത്തിനകം പട്ടിക കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രാലയത്തിന് കൈമാറാനും മന്ത്രിസഭ തീരുമാനിച്ചു.

കൂടാതെ കെ.എ.എസ് ഉദ്യോഗസ്ഥരുടെ ശമ്പളവും ആനുകൂല്യങ്ങളും സംബന്ധിച്ച് തീരുമാനത്തിനും ബുധനാഴ്‌ച ചേര്‍ന്ന മന്ത്രിസഭ യോഗം അംഗീകാരം നല്‍കി. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്‌ ഉദ്യോഗസ്ഥരുടെ അടിസ്ഥാന ശമ്പളം 81,800 രൂപയായിരിക്കും. അനുവദനീയമായ ഡി.എ., എച്ച്.ആര്‍.എ. എന്നിവയും 10% ഗ്രേഡ് പേയും അനുവദിക്കും. ട്രെയിനിങ് കാലയളവില്‍ അടിസ്ഥാന ശമ്പളമായി നിശ്ചയിച്ച 81,800 രൂപ കണ്‍സോളിഡേറ്റഡ് തുകയായി അനുവദിക്കും. മുന്‍ സര്‍വ്വീസില്‍ നിന്നും കെ.എ.എസില്‍ പ്രവേശിക്കുന്നവര്‍ക്ക് പരിശീലന കാലയളവില്‍ അവര്‍ക്ക് അവസാനം ലഭിച്ച ശമ്പളമോ 81,800 രൂപയോ ഏതാണ് കൂടുതല്‍ അത് അനുവദിക്കും.

ട്രെയിനിങ് പൂര്‍ത്തിയായി ജോലിയില്‍ പ്രവേശിക്കുമ്പോള്‍ മുൻ സര്‍വീസില്‍ നിന്നും വിടുതല്‍ ചെയ്‌തു വരുന്ന ജീവനക്കാര്‍ പ്രസ്‌തുത തീയതിയില്‍ ലഭിച്ചിരുന്ന അടിസ്ഥാന ശമ്പളം ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന ശമ്പളത്തെക്കേള്‍ കൂടുതലാണെങ്കില്‍ കൂടുതലുള്ള ശമ്പളം അനുവദിക്കും. 18 മാസത്തെ പരിശീലനമാണ് ഉണ്ടാവുക. ഒരു വര്‍ഷം പ്രീ-സര്‍വ്വീസ് പരിശീലനവും സര്‍വ്വീസില്‍ പ്രവേശിച്ച് പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് 6 മാസത്തെ പരിശീലനവും ഉണ്ടാവും.

മറ്റ് മന്ത്രിസഭ തീരുമാനങ്ങള്‍

  • പുതിയ എയ്‌ഡഡ് കോളജ്

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില്‍ അറക്കളം വില്ലേജില്‍ ഐക്യമലയരയ മഹാസഭയുടെ വിദ്യാഭ്യാസ ഏജന്‍സിയായ മലയരയ എഡ്യൂക്കേഷണല്‍ ട്രസ്റ്റിന് കീഴില്‍ 2021-2022 അധ്യയന വര്‍ഷം പുതിയ എയ്ഡഡ് കോളജ് തുടങ്ങുന്നതിന് അനുമതി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ബി.എ. എക്കണോമിക്‌സ്, ബി.എസ്.സി. ഫുഡ് സയന്‍സ് & ക്വാളിറ്റി കണ്‍ട്രോള്‍ എന്നീ കോഴ്‌സുകളാണ് ഉണ്ടാവുക. ട്രൈബല്‍ ആര്‍ട്‌സ് & സയന്‍സ് കോളേജ്, നാടുകാണി എന്ന പേരിലാവും കോളജ്.

  • സംസ്ഥാന ഭക്ഷ്യ കമ്മിഷനില്‍ പൊതുവിഭാഗത്തില്‍ നിലവിലുള്ള അംഗത്തിന്‍റെ ഒഴിവിലേയ്ക്ക് സബിദ ബീഗത്തെ നിയമിച്ചു.
  • ശമ്പള പരിഷ്‌ക്കരണം

കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സ് ജീവനക്കാര്‍ക്ക് 10-ാം ശമ്പള പരിഷ്‌ക്കരണം അനുവദിക്കാന്‍ തീരുമാനിച്ചു. 9-ാം ശമ്പള പരിഷ്‌ക്കരണം അനുവദിച്ച നടപടി സാധൂകരിക്കും.

  • തസ്‌തിക

മത്സ്യഫെഡില്‍ ഒരു ഡെപ്യൂട്ടി മാനേജര്‍ (ഐടി)തസ്‌തിക സൃഷ്‌ടിക്കും. കരാര്‍ അടിസ്ഥാനത്തില്‍ ഒരു അസിസ്റ്റന്റ് മാനേജര്‍ (ഐടി)യെ നിയമിക്കുന്നതിനും അനുമതി നല്‍കി.

  • ചികിത്സ സഹായം

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി രോഗം ബാധിച്ച് ചികിത്സയിലായ പ്രീതു ജയപ്രകാശിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അഞ്ച് ലക്ഷം രൂപ ധനസഹായം അനുവദിച്ചു.

READ MORE: Saudi Arabia confirms omicron: സൗദിയില്‍ ആദ്യ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.