തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥ സംഘടനയുടെ പ്രതിഷേധം തള്ളി സംസ്ഥാന സര്‍ക്കാര്‍. കെഎഎസ് അടിസ്ഥാന ശമ്പളത്തില്‍ മാറ്റം വരുത്താതെ സര്‍ക്കാര്‍ ഉത്തരവിറക്കി. അടിസ്ഥാന ശമ്പളം 81,800 രൂപയെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. അനുവദനീയമായ ഡിഎ, എച്ച്ആര്‍എ എന്നിവയും അടിസ്ഥാന ശമ്പളത്തോടൊപ്പം ലഭിക്കും.
നേരത്തെ 10% ഗ്രേഡ് പേ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഉത്തരവില്‍ ഇതില്‍ കുറവ് വരുത്തിയിട്ടുണ്ട്. ഇതോടെ 8,100 രൂപയുടെ കുറവ് ശമ്പളത്തിലുണ്ടാകും. ഇതിനു പകരമായി 2,000 രൂപ വാര്‍ഷിക ഇന്‍ക്രിമെന്‍റായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിശീലനത്തിനു ശേഷമാകും വാര്‍ഷിക ഇന്‍ക്രിമെന്‍റ് ലഭിക്കുക.
ട്രെയിനിങ് പൂര്‍ത്തിയായി ജോലിയില്‍ പ്രവേശിക്കുമ്പോള്‍ മുന്‍ സര്‍വീസില്‍ നിന്നും വിടുതല്‍ ചെയ്‌തുവരുന്ന ജീവനക്കാര്‍ പ്രസ്‌തുത തീയതിയില്‍ ലഭിച്ചിരുന്ന അടിസ്ഥാന ശമ്പളം ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന ശമ്പളത്തേക്കാള്‍ കൂടുതലാണെങ്കില്‍ കൂടുതലുള്ള ശമ്പളം അനുവദിക്കും. 18 മാസത്തെ പരിശീലനമാണ് ഉണ്ടാവുക.
കെഎഎസ് ശമ്പളം നിശ്ചയിച്ചതില്‍ ഐഎഎസ് അസോസിയേഷന്‍ സര്‍ക്കാരിനെ എതിര്‍പ്പറിയിച്ചിരുന്നു. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരേക്കാള്‍ ശമ്പളം കെഎഎസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് സംഘടനയുടെ നിലപാട്. ഇതിന് ആനുപാതികമായി സ്‌പെഷ്യല്‍ പേ അനുവദിക്കണമെന്നതാണ് ഐഎഎസ് അസോസിയേഷന്‍റെ ആവശ്യം. എന്നാല്‍ ഇവയെല്ലാം തള്ളിയാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങിയിരിക്കുന്നത്.
Also read: മധ്യപ്രദേശില്‍ കോണ്‍വെന്‍റ് സ്‌കൂളിന് നേരെ ഹിന്ദുത്വ വാദികളുടെ ആക്രണം