തിരുവനന്തപുരം: ജനവാസ മേഖലയെ പരിസ്ഥിതിലോല മേഖലയിൽ നിന്ന് ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി. ജനവാസ മേഖലകളെ കൂടാതെ കൃഷിയിടങ്ങളെയും പൊതുമേഖല സ്ഥാപനങ്ങളുടെ സ്ഥലങ്ങളേയും ഒഴിവാക്കിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. വനാതിർത്തിയോട് ചേർന്ന് ഒരു കിലോമീറ്റര്‍ വരെ പരിസ്ഥിതിലോല മേഖലയാക്കാനുള്ള 2019ലെ സര്‍ക്കാര്‍ ഉത്തരവ് ഇതോടെ റദ്ദാകും.
ഉത്തരവ് പരിഷ്‌ക്കരിക്കാൻ നേരത്തെ മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു. ഇതാണ് ഉത്തരവായി പുറത്തിറക്കിയത്. പരിസ്ഥിതിലോല വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കുന്നതിനു മുന്നോടിയായാണ് സര്‍ക്കാര്‍ നീക്കം.
Read more: ബഫര്‍സോണ്‍ വിഷയം : 2019ലെ ഉത്തരവ് തിരുത്താന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം
2019ലെ ഉത്തരവ് നിലനിന്നാൽ കോടതിയിൽ അത് തിരിച്ചടിയാകുമെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് മാറ്റിയിരിക്കുന്നത്. വനമേഖലയിലെ ബഫർ സോൺ ഒരു കിലോമീറ്ററാക്കിയുള്ള സുപ്രീം കോടതി വിധിക്കെതിരെയാണ് സർക്കാർ കോടതിയെ സമീപിക്കുന്നത്. നിയമ നടപടികൾ സ്വീകരിക്കാൻ വനം വകുപ്പിനെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്.