ETV Bharat / city

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കേരളത്തില്‍ ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധം

author img

By

Published : May 12, 2021, 11:34 AM IST

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്നവര്‍ പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുന്‍പ് എടുത്ത കൊവിഡ് നെഗറ്റീവ് ഫലം കൈയില്‍ കരുതണം

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധം വാര്‍ത്ത  കൊവിഡ് നിയന്ത്രണം പുതുക്കിയ ഉത്തരവ് വാര്‍ത്ത  കേരളം കൊവിഡ് നിയന്ത്രണം പുതിയ വാര്‍ത്ത  ആര്‍ടിപിസിആര്‍ പരിശോധന ഫലംകേരളം വാര്‍ത്ത  kerala government issues new directions for lockdown restrictions news  new directions for lockdown restrictions latest news  rtpcr negative certificate mandatory for travelers in kerala news  kerala covid latest news
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധം

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നവര്‍ക്ക് ആർടിപിസിആർ നെഗറ്റീവ് പരിശോധന ഫലം നിർബന്ധമാക്കി സംസ്ഥാന സർക്കാർ. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുന്‍പ് എടുത്ത പരിശോധന ഫലമാണ് കൈയില്‍ കരുതേണ്ടത്. ഇതുൾപ്പെടെ കൊവിഡ് നിയന്ത്രണങ്ങളുടെ പുതുക്കിയ ഉത്തരവ് സർക്കാർ പുറത്തിറക്കി.

റമദാന്‍ പ്രമാണിച്ച് സംസ്ഥാനത്തെ മാംസ വില്‍പന ശാലകള്‍ക്ക് രാത്രി 10 മണി വരെ പ്രവര്‍ത്തിക്കാം. എന്നാല്‍ ഹോം ഡെലിവറി മാത്രമേ അനുവദിക്കു. ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഈ ശനിയാഴ്ച അവധിയായിരിക്കും. ബാങ്കുകളുടെ ക്ലിയറിംഗ് വിഭാഗങ്ങൾക്ക് മറ്റെല്ലാ പ്രവർത്തി ദിവസങ്ങളിലും അത്യാവശ്യ ജീവനക്കാരെ വെച്ച് പ്രവർത്തിക്കാം. കൊച്ചിയിലെ ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ കൊച്ചി ഓഫീസിനും അനുബന്ധ ലാബുകൾക്കും പ്രവർത്തിക്കാന്‍ അനുമതിയുണ്ട്.

Read more: പുതുക്കിയ കൊവിഡ് ചികിത്സ മാനദണ്ഡങ്ങൾ പുറത്തിറക്കി

അതേ സമയം, സംസ്ഥാനത്ത് 37,290 പേര്‍ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. 79 മരണങ്ങളും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം ബാധിച്ചവരില്‍ 215 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. നിലവില്‍ 4,23,957 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.