ETV Bharat / city

തലസ്ഥാനത്ത് മരങ്ങള്‍ കടപുഴകി വീണ് അഞ്ച് വീടുകള്‍ തകര്‍ന്നു - വിളവൂര്‍ക്കലില്‍ മരങ്ങള്‍ കടപുഴകി വീണ് അഞ്ച് വീടുകള്‍ തകര്‍ന്നു

കുരിശുമുട്ടത്താണ് അപകടം. സി എന്‍ ബൈജു, ജോണ്‍സണ്‍, എം അബ്ദുല്‍സലാം, ഗോഡ്വിന്‍, എല്‍സി എന്നിവരുടെ വീടുകളാണ് തകര്‍ന്നത്

മരങ്ങള്‍ കടപുഴകി വീണ് അഞ്ച് വീടുകള്‍ തകര്‍ന്നു
author img

By

Published : Aug 10, 2019, 7:50 PM IST

Updated : Aug 10, 2019, 8:12 PM IST

തിരുവനന്തപുരം: വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്തിലെ കുരിശുമുട്ടത്ത് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. മരങ്ങള്‍ കടപുഴകി വീണ് അഞ്ച് വീടുകള്‍ തകര്‍ന്നു. സി എന്‍ ബൈജു, ജോണ്‍സണ്‍, എം അബ്ദുല്‍സലാം, ഗോഡ്വിന്‍, എല്‍സി എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. ഷീറ്റിട്ട വീടുകളുടെ മേല്‍ക്കൂര പറന്നുപോവുകയും വീടുകളുടെ മുകളില്‍ മരങ്ങള്‍ വീണ് വീട് തകരുകയും ചെയ്‌തു. കുടുംബാംഗങ്ങളെ പ്രദേശത്തെ ഗ്രന്ഥശാല, അംഗന്‍വാടി എന്നിവിടങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. കാട്ടാക്കടയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

തലസ്ഥാനത്ത് മരങ്ങള്‍ കടപുഴകി വീണ് അഞ്ച് വീടുകള്‍ തകര്‍ന്നു

പ്രദേശത്ത് തകര്‍ന്ന അ‌ഞ്ച് വൈദ്യുതി പോസ്റ്റുകള്‍ കെഎസ് ഇ ബി അധികൃതര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ മാറ്റി വൈദ്യുതബന്ധം പുനഃസ്ഥാപിച്ചു. വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി അനില്‍കുമാര്‍, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എല്‍ ശകുന്തളകുമാരി എന്നിവരുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്തിെലെ കുരിശുമുട്ടത്ത് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം. മരങ്ങള്‍ കടപുഴകി അഞ്ച് വീടുകള്‍ തകര്‍ന്നു. ഷീറ്റിട്ട വീടുകളുടെ മേല്‍ക്കൂര പറന്നുപോവുകയും വീടുകളുടെ മുകളില്‍ മരങ്ങള്‍ വീണ് വീട് തകരുകയും ചെയ്‌തു. കാട്ടാക്കടയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മരങ്ങള്‍ മുറിച്ചുമാറ്റി വീട്ടുകാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. പ്രദേശത്ത് തകര്‍ന്ന അ‌ഞ്ച് ഇലക്‌ട്രിക് പോസ്റ്റുകള്‍ കെ.എസ്.ഇ ബി അധികൃതര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ മാറ്റി വൈദ്യുതബന്ധം പുനഃസ്ഥാപിച്ചു. സി.എന്‍. ബൈജു, ജോണ്‍സണ്‍, എം. അബ്ദുള്‍സലാം, ഗോഡ്വിന്‍, എല്‍സി എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. ഇവരുടെ കുടുംബാംഗങ്ങളെ വിജ്ഞാന കൈരളി ഗ്രന്ഥശാല, കുരിശുമുട്ടം അംഗന്‍വാടി എന്നിവിടങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. അനില്‍കുമാര്‍ (വിളവൂര്‍ക്കല്‍ ഉണ്ണി), നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എല്‍. ശകുന്തളകുമാരി എന്നിവരുടെ നേതൃത്വത്തില്‍ വിളവൂര്‍ക്കല്‍ ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

ബൈറ്റ്: എൽ.ശകുന്തള കുമാരി.

പി. വിൻസന്റ്

Sent from my Samsung Galaxy smartphone.
Last Updated : Aug 10, 2019, 8:12 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.